Posted On
date_range Updated On
date_range യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ; യുവാവ് അറസ്റ്റിൽ
ഒറ്റപ്പാലം: ഭർതൃമതിയായ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. വളാഞ്ചേരി ഇരുമ്പിളിയം വലിയകുന്ന് പട്ടത്തുവളപ്പിൽ പ്രശാന്താണ് (26) അറസ്റ്റിലായത്.
ഒറ്റപ്പാലം സ്വദേശിയായ 22കാരിയുടെ പരാതിയിലാണ് ഇയാളെ പിടികൂടിയത്. ജൂണിലാണ് സമൂഹമാധ്യമം വഴി ഇയാൾ യുവതിയുമായി പരിചയപ്പെടുന്നത്. ഇതിനിടെ ഇരുവരും തമ്മിൽ കൂടുതൽ അടുക്കുകയും തുടർന്ന് യുവതിയുടെ സ്വകാര്യ ഭാഗങ്ങളുടെ ദൃശ്യങ്ങൾ അയച്ചുകൊടുക്കുകയുമായിരുന്നു. ബന്ധം ഭർത്താവിനെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ദൃശ്യങ്ങൾ കൈക്കലാക്കിയതെന്ന് പൊലീസ് പറയുന്നു.
പിന്നീട് ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പ്രചരിപ്പിച്ചതായും പൊലീസ് പറഞ്ഞു. ഐ.ടി നിയമപ്രകാരവും ഭീഷണിപ്പെടുത്തിയതിനുമാണ് ഇയാൾക്കെതിരെ കേസ് എടുത്തിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.