സ്വകാര്യ ബസ്​ സമരം പിൻവലിച്ചു

തൃശൂർ: ബസ്​ ചാർജ്​​ വർധന ആവശ്യപ്പെട്ട്​ സ്വകാര്യ ബസുടമകൾ നവംബർ ഒന്ന്​ മുതൽ പ്രഖ്യാപിച്ച പണിമുടക്ക് പിൻവലിച്ചു. തൃശൂരിൽ മന്ത്രി എ.കെ. ശശീന്ദ്രനുമായി നടന്ന ചർച്ചയെ തുടർന്നാണ് പണിമുടക്ക് പിൻവലിക്കാനുള്ള തീരുമാനം.

നികുതിയിളവ്, കാലാവധി 20 വർഷമായി ദീർഘിപ്പിക്കുക എന്നിവയടക്കം ഇരുപതിലധികം ആവശ്യങ്ങൾ വേറെയും ഉന്നയിച്ചിരുന്നു. ബസ് വ്യവസായത്തിലെ പ്രതിസന്ധി പഠിക്കാൻ ജസ്​റ്റിസ് രാമചന്ദ്രൻ കമീഷനെ നിയമിച്ചതായും ആവശ്യങ്ങളിൽ ഉടൻ പരിഹാരമുണ്ടാകുമെന്നും മന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു. ഒരു മാസത്തിനകം റിപ്പോർട്ട് നൽകാനാണ് നിർദേശിച്ചിട്ടുള്ളത്.

ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് മന്ത്രി അറിയിക്കുകയും നിരക്ക് വർധന അടക്ക​ം ബസ് വ്യവസായത്തിലെ പ്രതിസന്ധി പഠിക്കാൻ കമീഷനെ നിയമിക്കുകയും ​െചയ്​ത സാഹചര്യത്തിൽ പണിമുടക്കിൽ നിന്നും പിൻമാറുന്നതായി ബസ്​ ഉടമകൾ മാധ്യമങ്ങളെ അറിയിച്ചു. ഉച്ചക്ക് രാമനിലയത്തിൽ വെച്ചായിരുന്നു ബസ് ഉടമ സംഘടനകളുമായുള്ള മന്ത്രിയുടെ ചർച്ച. ട്രാൻസ്പോർട്ട് കമീഷണർ കെ. പത്മകുമാറും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

Tags:    
News Summary - Private bus strke called off-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.