മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിൽ എടുത്ത ബസ് 

പെർമിറ്റില്ലാതെ സ്വകാര്യ ബസിന്റെ സർക്കീട്ട്; ഉടമയുടെ സഹോദരൻ എ.എം.വി.ഐ ഉദ്യോഗസ്ഥൻ, ബസ് പിടിച്ചെടുത്ത് എം.വി.ഡി

തൃശൂർ: പെർമിറ്റില്ലാതെ സർവീസ് നടത്തിയ സ്വകാര്യ ബസ് പിടിച്ചെടുത്ത് മോട്ടോർ വാഹന വകുപ്പ്. അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറുടെ സഹോദരന്റെ പേരിലുള്ള ബസാണ് ആർ.ടി.ഒ എൻഫോഴ്‌സ്‌മെന്റ് വിഭാഗം കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്.

തൃശ്ശൂർ-കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന 'ഹെക്ടർ' എന്ന ബസാണ് എം.വി.ഡി പിടിച്ചെടുത്തിരിക്കുന്നത്. തൃശൂരിൽ നിന്ന് കോഴിക്കോട്ടേക്കുള്ള യാത്രയ്ക്കിടെയാണ് പിടികൂടിയത്. ബസിലുണ്ടായ 20 യാത്രക്കാരെ കെ.എസ്.ആർ.ടി.സി ബസിൽ കയറ്റി വിട്ടു. കഴിഞ്ഞ വർഷം സെപ്തംബർ മുതൽ ബസിന് പെർമിറ്റില്ലെന്ന് പരിശോധനക്കിടെ എം.വി.ഡി കണ്ടെത്തി.

തൃശൂർ ആർ.ടി.ഒ എൻഫോഴ്സ്മെൻറ് എം.വി.ഐ പി.വി. ബിജു, എ.എം.വി.ഐ കെ.വിപിൻ എന്നിവരാണ് ബസ് പിടികൂടിയത്. ഇന്ന് രാവിലെ 5.45നാണ് ബസ് യാത്ര ആരംഭിച്ചത്. ഇതിനിടെ തൃശൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരത്ത് വെച്ചാണ് ബസ് തടഞ്ഞ് പരിശോധിച്ചത്.

Tags:    
News Summary - Private bus plying without permit; Owner's brother is an AMVI officer, MVD seizes bus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.