ഒരുവിഭാഗം ബസ് ഉടമകള്‍ സമരത്തിന്

തിരുവനന്തപുരം: ഡീസല്‍വില വര്‍ധിച്ച സാഹചര്യത്തില്‍ നിരക്ക് വര്‍ധിപ്പിക്കണമെന്നും അല്ലാത്തപക്ഷം ജനുവരി രണ്ടാംവാരം മുതല്‍ സര്‍വിസുകള്‍ അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെക്കുമെന്നും ഒരുവിഭാഗം ബസ് ഉടമകള്‍.
മിനിമം ചാര്‍ജ് ഏഴുരൂപയില്‍നിന്ന് ഒമ്പത് ആക്കണമെന്ന് ആവശ്യപ്പെട്ട് ഓള്‍ കേരള ബസ് ഓപറേറ്റേഴ്സ് ഓര്‍ഗനൈസേഷനാണ് ഗതാഗതമന്ത്രിക്ക് നിവേദനം സമര്‍പ്പിച്ചത്. കിലോമീറ്റര്‍ നിരക്ക് 64 പൈസയില്‍നിന്ന് 70 ആക്കുക, വിദ്യാര്‍ഥികളുടെ യാത്രനിരക്ക് 50 ശതമാനമായി നിജപ്പെടുത്തുകയും മിനിമം ചാര്‍ജ് അഞ്ചുരൂപയുമാക്കുക, നിലവിലെ സര്‍വിസ് നടത്തുന്ന പെര്‍മിറ്റുകള്‍ അതേപടി നിലനിര്‍ത്തി നോട്ടിഫിക്കേഷന്‍ പുറത്തിറക്കുക, സ്വകാര്യബസുകളുടെ വര്‍ധിപ്പിച്ച വാഹനനികുതി ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളും നിവേദനത്തില്‍ ഉന്നയിച്ചിട്ടുണ്ട്.  

 

Tags:    
News Summary - private bus operators

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.