വിറകിൽ വിരിഞ്ഞ​ പൃഥ്വിരാജ്​

കൊടുങ്കല്ലൂർ: പേപ്പറിൽ ഒരാളുടെ ഛായാചിത്രം അതേ പോലെ പകർത്തുന്നത്​ പോലും ബുദ്ധിമു​ട്ടേറിയ കാര്യമാണ്​. ഒരാളുടെ മുഖഭാവങ്ങൾ മണിക്കൂറുകൾ എടുത്താണ്​ ചിത്രകാരൻമാർ കടലാസിലേക്ക്​ പകർത്തുക. അങ്ങനെയെങ്കിൽ ചി​ത്രംവര വിറകിലാണെങ്കിലോ ?. 

അത്​ അസാധ്യമെന്ന്​ പറയാൻ വര​ട്ടെ. വിറകുപയോഗിച്ച്​ മലയാളി താരം പൃഥ്വിരാജിൻെറ ചിത്രം ഒരുക്കി ശ്രദ്ധേയനാവുകയാണ്​ ചിത്രകാരനും കൊടുങ്ങല്ലൂർ സ്വദേശിയുമായ ഡാവിഞ്ചി സുരേഷ്​. ചിത്രങ്ങൾ ഒരുക്കാൻ നിരവധി മാർഗങ്ങൾ ഇനിയും ലോകത്തു​ണ്ടെന്നും അതും കണ്ടെത്താൻ ശ്രമിക്കുമെന്നും പറഞ്ഞാണ്​ ഡാവിഞ്ചി സുരേഷ്​ വിറകുകൊണ്ട്​ ഒരുക്കിയ പൃഥ്വിരാജിൻെറ ചിത്രം ഫേസ്​ബുക്കിൽ പങ്കുവെച്ചത്​. തൻെറ ഇസ്​റ്റഗ്രാം അക്കൗണ്ടിലും പൃഥ്വിരാജ്​ ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്​.

 

കൈയിൽ കിട്ടിയതെന്തും ചിത്രകലയുടെ മാധ്യമമാക്കുന്ന ഈ പ്രതിഭാധനൻ ഏതാനും ആണിയിൽ തറച്ച ഫഹദ് ഫാസിലിനെ രൂപപ്പെടുത്തിയിരുന്നു. അതിന് മുമ്പ്​ പേപ്പർ കൊളാഷിൽ മമ്മട്ടിയെയും വരച്ചെടുത്തു. കൂടാതെ മധുരത്തിൽ ഉറുമ്പുകളെ വരുത്തി സ്വന്തം രൂപവും ചിത്രമാക്കി. കാപ്പിപൊടി കൊണ്ട് ഗാന്ധിജി, അടുക്കള ഉപകരണത്താലുള്ള മോഹൻലാൽ എന്നിവ​െയല്ലാം സുരേഷി​​െൻറ ചിത്രവിസ്മയങ്ങളാണ്. 

വെള്ളത്തിലെ ചിത്രംവരയും മെഴുകുതിരി കരികൊണ്ടുള്ള വരയും ഇദ്ദേഹത്തെ വ്യതസ്​തനാക്കുന്ന. ചലിക്കുന്ന ശിൽപ്പങ്ങളും അഭിനയ കലാകാരൻ കുടിയായ സുരേഷി​​െൻറ സവിശേഷതയാണ്. അടുപ്പില്‍ കത്തിക്കാനുള്ള വിറക്​ വീട്ടിലെത്തിച്ചപ്പോഴാണ് വി‌റകിലും ചിത്രം ചെയ്താലോ എന്ന പുതിയ ആശയം മനസ്സില്‍ തോന്നിയത്. പിന്നെ താമസിച്ചില്ല. വീടിനോട് ചേര്‍ന്ന കാര്‍പ്പോര്‍ച്ചില്‍ അതിന്​ ശ്രമം തുടങ്ങി. മഞ്ഞ, ഇളംമഞ്ഞ, ഇളംചുവപ്പ് തുടങ്ങിയ വിറകുകഷ്​ണങ്ങളും ചെറിയ പലക കഷണങ്ങളും ഇതിനായി ഉപയോഗിച്ചു. 

കറുത്ത നിറം ലഭിക്കാൻ കൊതുമ്പ്, അടുപ്പിനടുത്തു വെച്ച കവണന്‍ മടലും വിറകും ഉപയോഗിച്ചു. രണ്ടു ദിവസം കൊണ്ടാണ്​ പൂർത്തിയാക്കിയത്​. സിനിമ സുഹൃത്തുക്കള്‍ മുഖേനയാണ്​ പൃഥ്വിരാജിന് അയച്ചുകൊടുത്തത്​. 

Full View
Tags:    
News Summary - Prithviraj Sukumaran picture-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.