സ്വപ്​നക്കെതിരായ കേസ്​ അട്ടിമറിക്കാൻ ജയിൽ വകുപ്പ്​ ശ്രമിക്കുന്നു; പരാതിയുമായി കസ്റ്റംസ്​

തിരുവനന്തപുരം: കൊഫെപോസ പ്രതികളെ സന്ദർശിക്കാൻ കസ്റ്റംസിന്‍റെ മുൻകൂർ അനുമതി ആവശ്യമില്ലെന്ന ജയിൽ വകുപ്പ്​ സർക്കുലറിനെതിരെ കസ്റ്റംസ്​. ജയിൽ ഡി.ജി.പിയുടെ സർക്കുലറിനെതിരെ കസ്റ്റംസ്​ പരാതി നൽകി. കൊഫെപോസ സമിതിക്കാണ്​ പരാതി കൈമാറിയത്​. ഉടൻ കോടതിയെ സമീപിക്കുമെന്നും കസ്റ്റംസ്​ അറിയിച്ചു.

ജയിലിൽ സ്വപ്​നയെ ബന്ധുക്ക​ൾ സന്ദർശിക്കാനെത്തു​േമ്പാൾ കസ്റ്റംസ്​ ഉദ്യോഗസ്ഥരുടെ സാന്നിധ്യമുണ്ടായിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസം ജയിൽ നിയമത്തിൽ ഇത്തരം പരാമർശമില്ലെന്ന്​ ചൂണ്ടിക്കാട്ടി ഡി.ജി.പി പുതിയ സർക്കുലർ ഇറക്കിയിരുന്നു​. ഇതുപ്രകാരം കൊഫെപോസ നിയമപ്രകാരം കരുതൽ തടങ്കലിലായ പ്രതികളെ ആരെങ്കിലും സന്ദർശിക്കു​േമ്പാൾ കസ്റ്റംസ്​ ഉദ്യോഗസ്ഥന്‍റെ സാന്നിധ്യം ആവശ്യമില്ല.

കഴിഞ്ഞ ദിവസം സ്വപ്​നയുടെ ബന്ധുക്കളുടെ സന്ദർശനവേളയിൽ എത്തിയ കസ്റ്റംസ്​ ​ഉദ്യോഗസ്ഥനെ ജയിൽ അധികൃതർ തിരികെ അയക്കുകയും ചെയ്​തിരുന്നു. ഇതിനെതിരെയാണ്​ കസ്റ്റംസ്​ കൊഫെപോസ സമിതിയെ സമീപിച്ചിരിക്കുന്നത്​.

Tags:    
News Summary - Prison department seeks to sabotage case against Swapna; Customs department complaint

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.