അ​ച്ച​ടി​സ്ഥാ​പ​ന​ങ്ങ​ള്‍ പ്ര​തി​സ​ന്ധി​യി​ല്‍, ക​ട​ലാ​സി​ന്‍റെ വി​ല 80 രൂപ വ​രെ വ​ർ​ധി​ച്ചു

കോ​ട്ട​യം: ഏ​താ​നും മാ​സ​ങ്ങ​ള്‍ക്കി​ടെ ക​ട​ലാ​സ് വി​ല​യി​ല്‍ 25 ശ​ത​മാ​ന​ത്തോ​ളം വ​ര്‍ധ​ന​വു​ണ്ടാ​യ​ത്​ നോ​ട്ട്​​ബു​ക്ക് നി​ര്‍മാ​ണ​കേ​ന്ദ്ര​ങ്ങ​ളെ​യും അ​ച്ച​ടി​വ്യ​വ​സാ​യ​ത്തെ​യും പ്ര​തി​സ​ന്ധി​യി​ലാ​ക്കി. കി​ലോ​ക്ക്​ 65 രൂ​പ​യു​ണ്ടാ​യി​രു​ന്ന ക​ട​ലാ​സി​ന്‍റെ വി​ല 80 രൂ​പ വ​രെ​യാ​യി വ​ർ​ധി​ച്ച അ​വ​സ്ഥ​യി​ലാ​ണ്. വി​വി​ധ​യി​നം ക​ട​ലാ​സു​ക​ളു​ടെ ദൗ​ര്‍ല​ഭ്യ​വും വ്യ​വ​സാ​യ​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്നു.

പ്ര​ള​യ​വും കോ​വി​ഡും​മൂ​ലം ര​ണ്ടു​വ​ര്‍ഷ​മാ​യി സ്തം​ഭ​നാ​വ​സ്ഥ​യി​ലാ​യ സ്ഥാ​പ​ന​ങ്ങ​ൾ പ​ല​തും അ​ട​ച്ചു​പൂ​ട്ട​ലി​ന്‍റെ വ​ക്കി​ലെ​ത്തി​യി​രു​ന്നു. ഇ​വ വീ​ണ്ടും പ്ര​വ​ര്‍ത്ത​ന​ക്ഷ​മ​മാ​കാ​ന്‍ തു​ട​ങ്ങു​ന്ന സ​മ​യ​ത്താ​ണ് ക​ട​ലാ​സ് നി​ർ​മാ​ണ ക​മ്പ​നി​ക​ള്‍ അ​ടി​ക്ക​ടി വി​ല​വ​ര്‍ധി​പ്പി​ക്കു​ന്ന​ത്. വ​ലു​തും ചെ​റു​തു​മാ​യ 300ലേ​റെ സ്ഥാ​പ​ന​ങ്ങ​ളെ പ്ര​ള​യ​വും കോ​വി​ഡും സാ​ര​മാ​യി ബാ​ധി​ച്ചു. ഇ​വ​യി​ല്‍ ഭൂ​രി​പ​ക്ഷ​വും ഇ​പ്പോ​ഴും പ്ര​വ​ര്‍ത്ത​ന​ക്ഷ​മ​മാ​യി​ട്ടി​ല്ല. മൂ​ന്നു​വ​ര്‍ഷ​മാ​യി പേ​പ്പ​ര്‍ അ​ധി​ഷ്ഠി​ത വ്യ​വ​സാ​യ​ത്തി​ന് 500 കോ​ടി​യോ​ളം ന​ഷ്ട​മു​ണ്ടാ​ക്കി​യ​താ​യി ക​ണ​ക്കാ​ക്കു​ന്നു.

ക​ട​ലാ​സി​ന് പു​റ​മേ മ​റ്റ് അ​സം​സ്‌​കൃ​ത വ​സ്തു​ക്ക​ളു​ടെ വി​ല​യും വ​ർ​ധി​ച്ചു. ത​മി​ഴ്‌​നാ​ട്, ക​ര്‍ണാ​ട​ക, ആ​ന്ധ്ര മു​ത​ലാ​യ അ​യ​ല്‍സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നാ​ണ് കേ​ര​ള​ത്തി​ല്‍ ക​ട​ലാ​സും മ​റ്റ് അ​സം​സ്‌​കൃ​ത വ​സ്തു​ക്ക​ളും എ​ത്തു​ന്ന​ത്. ക​ട​ലാ​സി​ന്‍റെ വി​ല​വ​ര്‍ധ​ന​വും അ​ന്ത​ർ​സം​സ്ഥാ​ന​ങ്ങ​ളി​ലെ വ​ന്‍കി​ട ക​മ്പ​നി​ക​ളു​ടെ കേ​ര​ള വി​പ​ണി​യി​ലെ ഇ​ട​പെ​ട​ലും നി​യ​ന്ത്രി​ക്കാ​ന്‍ സ​ർ​ക്കാ​ർ സ​ത്വ​ര​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നോ​ട്ട്​​ബു​ക്ക് മാ​നു​ഫാ​ക്‌​ചേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ല പ്ര​സി​ഡ​ന്‍റ്​ ലാ​ലി ഇ​ള​പ്പു​ങ്ക​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - Printing Institutions In crisis, the price of paper goes up to Rs.80

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.