പ്രധാനമന്ത്രി മോദി പൂജാരിയായി -എ. വിജയരാഘവൻ

അമ്പലത്തറ: രാജ്യത്തിന്‍റെ മികച്ച സ്റ്റേറ്റ്മാൻ ആയിരിക്കേണ്ട പ്രധാനമന്ത്രി പ്രധാന പൂജാരിയായി മാറിയതായി സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ പറഞ്ഞു. ഇ.എം.എസ് അക്കാദമിയിൽ ഓൾ ഇന്ത്യ ലോയേഴ്‌സ് യൂനിയൻ സംസ്ഥാന നേതൃക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്നു തീവ്രഹിന്ദുത്വത്തിന്‍റെ അജണ്ടകൾ പ്രാവർത്തികമാക്കുക എന്ന നിലയിലേക്ക് രാജ്യം പോവുകയാണ്. ഏറ്റവുമധികം വൈവിധ്യങ്ങൾ ഉള്ള സമൂഹത്തെ ഒരു മത ഭരണത്തിലേക്ക് ചുരുക്കുന്നതിനാണ് ഭരണകൂടം ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

ഭരണഘടനയെ ഉൾപ്പെടെ നോക്കുകുത്തിയാക്കിയാണ് ജമ്മു-കശ്മീർ വിഭജനം ഉൾപ്പെടെ നടപ്പാക്കിയത്. വളരെ പ്രകടമായ കോർപറേറ്റ് അജണ്ട അവർ ഇന്ത്യയിൽ നടപ്പാക്കുകയാണ്. ദലിത് സ്നേഹം പറയുന്ന ബി.ജെ.പി മികച്ച ദലിത് ധൈഷ്ണികരെ ജയിലിൽ അടക്കുകയാണ്. സാമ്രാജ്യത്വത്തെ തോൽപ്പിച്ച നമ്മുക്ക് ഈ കെട്ട കാലത്തെയും മറികടക്കാൻ സാധിക്കും.

അഡ്വക്കറ്റ് ജനറലും ഓൾ ഇന്ത്യ ലോയേഴ്സ് യൂനിയൽ സംസ്ഥാന പ്രസിഡൻറുമായ അഡ്വ.കെ. ഗോപാലകൃഷ്ണക്കുറുപ്പ് അധ്യക്ഷതവഹിച്ച യോഗത്തിൽ അഖിലേന്ത്യ ജോയൻറ് സെക്രട്ടറി അഡ്വ.ഇ.കെ. നാരായണൻ, സംസ്ഥാന സെക്രട്ടറി അഡ്വ.സി.പി. പ്രമോദ്, അഡ്വ. അയിഷ പോറ്റി, ബി. രാജേന്ദ്രൻ, സുധീർ ഗണേശ് കുമാർ, പാരിപ്പള്ളി രവീന്ദ്രൻ എന്നിവർ പങ്കെടുത്തു. 

Tags:    
News Summary - Prime Minister Modi as a priest -A. Vijayaraghavan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.