കൊച്ചി: പീഡനക്കേസിൽ വൈദികൻ അറസ്റ്റിൽ. കൊല്ലം കൈതക്കുഴി ഭാഗം പനവിള പുത്തൻവീട് സജി തോമസ് (43)ആണ് എറണാകുളം സെൻട്രൽ പൊലീസിന്‍റെ പിടിയിലായത്. മർത്തോമ സഭാംഗമായ ഇയാളെ സ്വഭാവ ദൂഷ്യംമൂലം സഭ നേരത്തേ വിലക്കിയിരുന്നു.
പരാതിക്കാരിയുമായി ആത്മീയ കാര്യങ്ങൾ പങ്കിടാം എന്നുപറഞ്ഞ് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് പരാതി. നഗ്ന ഫോട്ടോകൾ പകർത്തി ഭീഷണിപ്പെടുത്തി പല ഹോട്ടലുകളിലും കൊണ്ടുപോയി പീഡിപ്പിച്ചതായി പൊലീസ് പറഞ്ഞു. നഗ്ന ഫോട്ടോകൾ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് അവർ പരാതികൊടുത്തത്. യുവതി പരാതി കൊടുത്തു എന്നറിഞ്ഞ പ്രതി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.