Posted On
date_range Updated On
date_range വാണിജ്യ പാചക വാതക സിലിണ്ടറിന് 188 രൂപ കുറഞ്ഞു
കൊച്ചി: വാണിജ്യ പാചക വാതക സിലിണ്ടറിന്റെ വില 188 രൂപ കുറഞ്ഞു. 2035.50 രൂപയാണ് കൊച്ചിയിലെ പുതിയ വില. കഴിഞ്ഞ മാസം ഒന്നിന് 134 രൂപ കുറഞ്ഞ് വില 2223.50 രൂപയിൽ എത്തിയിരുന്നു. പ്രതിമാസ വില പുനര്‍നിര്‍ണയത്തിന്റെ ഭാഗമായി മേയ് രണ്ടിന് പുതുക്കിയപ്പോൾ 102.50 രൂപ വർധിക്കുകയാണ് ചെയ്തത്. ഇതിൽ നിന്നാണ് ജൂണിലും ജൂലൈയിലുമായി 322 രൂപ കുറഞ്ഞത്.അതേസമയം, ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.