കോഴിക്കോട്: ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് കൊച്ചി മുതൽ കാസർകോട് വരെ പൈപ്പ് ലൈനിലൂടെ വിതരണം നടത്തുന്ന പാചകവാതകത്തിന്റെ വില കുറച്ചതായി കമ്പനി അറിയിച്ചു. ഒരു സ്റ്റാൻഡേർഡ് ക്യുബിക് മീറ്ററിന് 59.83 രൂപയാണ് പുതുക്കിയ വില. നേരത്തേ നികുതിയടക്കം 65.08 രൂപയായിരുന്നു ഈടാക്കിയിരുന്നത്. 5.25 രൂപയുടെ കുറവാണ് ബുധനാഴ്ച മുതൽ വരുത്തിയത്.
24 മണിക്കൂറും പ്രവർത്തനസജ്ജമായ കമ്പനിയുടെ കസ്റ്റമർ കെയർ, മെയിന്റനൻസ് ടീം തടസ്സങ്ങൾ നേരിട്ടാൽ ഉടൻ പരിഹാരംകണ്ട് പാചകവാതക ലഭ്യത ഉറപ്പുവരുത്തും. ജില്ലയിൽ ഉണ്ണികുളം പഞ്ചായത്തിലാണ് പാചകവാതക വിതരണ പ്രവൃത്തികൾ പുരോഗമിക്കുന്നത്. ഏപ്രിലോടെ കിനാലൂർ കെ.എസ്.ഐ.ഡി.സി, പനങ്ങാട്, ബാലുശ്ശേരി, നന്മണ്ട, നരിക്കുനി പഞ്ചായത്തുകളിൽ പ്രവർത്തനം ആരംഭിക്കും.
ഈ വർഷം അവസാനപാദത്തോടെ ചേവായൂർ, തളി, ഗരുഡൻകുളം, ബിലാത്തിക്കുളം, മാനാഞ്ചിറ, ദാവൂദ് ഭായ് കപ്പാസി റോഡ് എന്നിവിടങ്ങളിൽ ഡി.ആർ.എസുകൾ സ്ഥാപിച്ച് കോർപറേഷൻ മേഖലയിലെ പാചകവാതക വിതരണ പദ്ധതികൾക്ക് തുടക്കംകുറിക്കുമെന്ന് കമ്പനി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.