പാലക്കാട്: പതിറ്റാണ്ടുകളുടെ അധ്വാനത്തിനും കാത്തിരിപ്പിനുമൊടുവിൽ േപ്രമലത ഇനി മുതൽ ഇന്ത്യക്കാരി. സുൽത്താൻപേട്ട സ്വദേശിനിയായ ആർ. േപ്രമലത 1962ൽ മലേഷ്യയിലാണ് ജനിച്ചത്. വിദ്യാഭ്യാസത്തിനായി 1970ൽ രക്ഷിതാക്കളുടെ ജന്മനാടായ പാലക്കാെട്ടത്തി. മലേഷ്യയിൽ ജനിച്ചതിനാൽ വിസയോടുകൂടിയാണ് ഇന്ത്യയിലെത്തിയത്. തുടർന്ന് വിദ്യാഭ്യാസം പൂർത്തിയാക്കി പാലക്കാട് സ്വദേശി രാജ്കുമാറിനെ വിവാഹം ചെയ്തു. 1991ൽ ഇന്ത്യൻ പൗരത്വത്തിനായി ആഭ്യന്തര മന്ത്രാലയത്തെ സമീപിച്ചു.
ഇന്ത്യയുമായുള്ള ബന്ധം തെളിയിക്കാനുള്ള രേഖകൾ ഇല്ലാത്തതിനാൽ ശ്രമം നീണ്ടുപോയി. രണ്ടുവർഷം മുമ്പ് മലേഷ്യൻ പൗരത്വം േപ്രമലത റദ്ദാക്കി. ആഭ്യന്തര മന്ത്രാലയത്തിെൻറ അനുമതിയോടെയാണിപ്പോൾ ഇന്ത്യൻ പൗരത്വം ലഭിച്ചത്. പാലക്കാട് ജില്ല കലക്ടർ ഡോ. പി. സുരേഷ് ബാബുവും ജില്ല പൊലീസ് മേധാവി പ്രതീഷ്കുമാറും ചേർന്ന് േപ്രമലതക്ക് ഇന്ത്യൻ പൗരത്വ സർട്ടിഫിക്കറ്റ് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.