Posted On
date_range Updated On
date_range പേരാമ്പ്രയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണിക്ക് ദാരുണാന്ത്യം
പേരാമ്പ്ര (കോഴിക്കോട്): ചെറുവണ്ണൂരിൽ ഓട്ടത്തിനിടെ കാറിന് തീപിടിച്ച് എട്ടുമാസം ഗർഭിണിയായ യുവതി വെന്തുമരിച്ചു. പൂവുത്തുംചാലിൽ ലാലുവിന്‍റെ ഭാര്യ സോന (28) ആണ് മരിച്ചത്.
ലാലുവിനെ പരിക്കുകളോടെ കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കക്കറ മുക്ക് റോഡിൽ എടോളി താഴെ വെള്ളിയാഴ്ച രാത്രി 9.15ഓടെയായിരുന്നു നാടിനെ നടുക്കിയ ദുരന്തം. ആശുപത്രിയിൽ പോയി മടങ്ങുകയായിരുന്ന ദമ്പതികൾ സഞ്ചരിച്ച കാറിനാണ് തീ പിടിച്ചത്. പിൻസീറ്റിലായിരുന്നു സോന ഇരുന്നിരുന്നത്.
സംഭവസ്ഥലത്തേക്ക് ഓടിയെത്തിയ നാട്ടുകാർ കാറിനുള്ളിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നത് കണ്ടതോടെ തൊട്ടടുത്ത നെൽവയലിൽനിന്ന് വെള്ളം കോരിയൊഴിച്ചാണ് തീയണച്ചത്. പേരാമ്പ്രയിൽനിന്ന് അഗ്നിരക്ഷസേനയും സ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.