തലശ്ശേരി: ജനറൽ ആശുപത്രിയിൽ പൂർണ ഗർഭിണിയും ഗർഭസ്ഥശിശുവും മരിച്ചു. കൂത്തുപറമ്പ് വട്ടിപ്രം മാണിക്കോത്തുവയൽ പി. മനോജിെൻറ ഭാര്യ രമ്യയും (30) ഗർഭസ്ഥ ശിശുവുമാണ് മരിച്ചത്. ഗർഭപാത്രത്തിൽ വെച്ചുതന്നെ കുഞ്ഞ് മരിച്ചതിനാൽ പുറത്തെടുത്തില്ല. ഡോക്ടറുടെയും ജീവനക്കാരുടെയും അനാസ്ഥയാണ് മരണകാരണമെന്ന് ആരോപിച്ച് ബന്ധുക്കൾ ആശുപത്രിയിൽ ബഹളംവെച്ചു. ഡ്യൂട്ടി ഡോക്ടറെ തടഞ്ഞുവെക്കുകയും ചെയ്തു. ആശുപത്രിയിൽ ഏറെനേരം സംഘർഷാവസ്ഥയായിരുന്നു.
21നാണ് രമ്യയെ പ്രസവത്തിന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇൗ മാസം 31നായിരുന്നു പ്രസവത്തിെൻറ പ്രതീക്ഷിച്ച തീയതി.
തിങ്കളാഴ്ച രാത്രി ഒമ്പതോടെ വേദനയനുഭവപ്പെട്ടതിനാൽ പ്രസവമുറിയിലേക്കു മാറ്റി. എന്നാൽ, പുലർച്ച മൂന്നരയോടെ രമ്യ മരിച്ചതായി ആശുപത്രി അധികൃതർ അറിയിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ലേബർ മുറിയിൽനിന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് പോകുന്ന വഴിയിൽ ഗ്രിൽസ് പൂട്ടിയ നിലയിലായിരുന്നു. പൂട്ട് തകർത്താണ് യുവതിയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയത്. ഡ്യൂട്ടി സമയത്ത് ജീവനക്കാർ മൊബൈലിൽ കളിച്ചതായും അവരുടെ അനാസ്ഥയാണ് മരണത്തിന് ഇടയാക്കിയതെന്നും ആരോപിച്ചാണ് നാട്ടുകാരും ബന്ധുക്കളും ബഹളംവെച്ചത്. സംഭവമറിഞ്ഞെത്തിയ എ.എൻ. ഷംസീർ എം.എൽ.എ ശ്രദ്ധയിൽപെടുത്തിയതിനെത്തുടർന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ആശുപത്രി അധികൃതരിൽനിന്ന് റിപ്പോർട്ട് തേടി. എം.എൽ.എയുടെ നേതൃത്വത്തിൽ രമ്യയുടെ ബന്ധുക്കളും നാട്ടുകാരുമായി നടത്തിയ ചർച്ചയെത്തുടർന്നാണ് സംഘർഷത്തിന് അയവുവന്നത്.
തില്ലേങ്കരി ആലാച്ചിയിലെ വെള്ളുവക്കണ്ടി നാണുവിെൻറയും കവുങ്ങുംവള്ളി ശോഭനയുടെയും മകളാണ് രമ്യ. കോളയാട് കെ.എസ്.ഇ.ബിയിലെ ജീവനക്കാരനാണ് ഭർത്താവ് മനോജ്. മകൻ: യദുനന്ദ (വട്ടിപ്രം യു.പി സ്‌കൂൾ ഒന്നാം ക്ലാസ് വിദ്യാർഥി). സഹോദരങ്ങൾ: ജയ, പ്രദീപൻ, രജീഷ്, വിജയ, വിജേഷ്, രജിഷ. തലശ്ശേരി ജനറൽ ആശുപത്രിയിൽ തലശ്ശേരി അഡീഷനൽ എസ്.ഐ സുരേഷ്ബാബു മൃതദേഹം ഇൻക്വസ്റ്റ് നടത്തി. സംഭവം സംബന്ധിച്ച് അസ്വാഭാവിക മരണത്തിന് തലശ്ശേരി പൊലീസ് കേസെടുത്തു. പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ചൊവ്വാഴ്ച രാത്രിയോടെ ആലാച്ചിയിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു.
സാധ്യമായ എല്ലാ ചികിത്സയും നൽകി -ആശുപത്രി സൂപ്രണ്ട്
തലശ്ശേരി: ആശുപത്രിയിൽ മരിച്ച ഗർഭിണി രമ്യക്ക് സാധ്യമായ എല്ലാ ചികിത്സയും നൽകിയിരുന്നതായി ആശുപത്രി സൂപ്രണ്ട് ഡോ. പീയൂഷ് നമ്പൂതിരി പറഞ്ഞു. ചൊവ്വാഴ്ച പുർച്ച 2.20ന് അമ്മയെയും ഗർഭസ്ഥശിശുവിനെയും ഡ്യൂട്ടി നഴ്സ് പരിശോധിച്ചപ്പോൾ എല്ലാം സാധാരണനിലയിലായിരുന്നു. 2.30ഒാടെ നഴ്സ് എത്തി പരിശോധിച്ചപ്പോൾ ഒരുഭാഗം ചെരിഞ്ഞുകിടന്ന രമ്യക്ക് ചലനമുണ്ടായിരുന്നില്ല. പൾസ് കിട്ടാതെവന്നതോടെ െഎ.സി.യുവിലേക്ക് മാറ്റി. ഒാക്സിജൻ ഉൾപ്പെടെ എല്ലാ ചികിത്സയും നൽകിയിരുന്നതായും അദ്ദേഹം പറഞ്ഞു.ഡ്യൂട്ടി ഡോക്ടർക്ക് പുറേമ ഗൈനക്കോളജിസ്റ്റ്, ഫിസിഷ്യൻ എന്നിവരെയും വിളിച്ചുവരുത്തി. ജീവനക്കാരുടെ ഭാഗത്തുനിന്ന് ഒരു വീഴ്ചയും ഉണ്ടായിട്ടില്ല. മരണം പെെട്ടന്നാണ് സംഭവിച്ചത്. െഎ.സിയുവിൽ വേറെയും ഗർഭിണികൾ ഉണ്ടായിരുന്നു. അസ്വാഭാവികമായ ഒന്നും അവരുടെ ശ്രദ്ധയിൽെപട്ടിട്ടില്ല. മരണകാരണം അറിയണമെന്നാവശ്യപ്പെട്ട് രോഗിയുടെ ബന്ധുക്കൾ പരാതി തന്നിട്ടുണ്ട്. അതിെൻറ ഭാഗമായാണ് മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയത് ^അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.