മുഖ്യമന്ത്രി ഇടപെട്ടു; കേരള-കർണാടക അതിർത്തിയിൽ തടഞ്ഞ ഗർഭിണിയെ കടത്തിവിട്ടു

സുൽത്താൻ ബത്തേരി: വയനാട് - കർണാടക അതിർത്തിയിൽ തടഞ്ഞ ഗർഭിണിയെ കടത്തിവിട്ടു. മുഖ്യമന്ത്രി ഇടപെട്ടതോടെയാണ് കടത് തിവിടാൻ തീരുമാനമായതെന്ന് വയനാട് കലക്ടർ ഡോ. അദീല അബ്ദുല്ല അറിയിച്ചു. ഗർഭിണിയെ മാത്രം കടത്തിവിടും. കൂടെയുള്ള ആളു കളെ പ്രവേശിപ്പിക്കുന്ന കാര്യത്തിൽ കണ്ണൂർ കലക്ടർ തീരുമാനം അറിയിക്കുമെന്നും വയനാട് കലക്ടർ വ്യക്തമാക്കി.

ബംഗളൂരുവിൽനിന്നും കണ്ണൂരിലേക്ക് വന്ന ഷിജില ‍എന്ന യുവതിയെ ആണ് അധികൃതർ അതിർത്തിയിൽ തടഞ്ഞത്. ഇതേതുടർന്ന് മുത്തങ്ങ ചെക്ക്പോസ്റ്റിൽ ഇവർക്ക് ആറു മണിക്കൂർ കാത്തിരിക്കേണ്ടി വന്നു. ഗർഭിണി നിലവിലെ സ്ഥലത്ത് തുടരണമെന്നും അതിർത്തി കടക്കാൻ കഴിയില്ലെന്നുമാണ് വയനാട് കലക്ടർ അദീല അബ്ദുല്ല നേരത്തെ പ്രതികരിച്ചത്. ജില്ലാ കൺട്രോൾ റൂമുകളിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും ഇന്നലെ രാത്രി കൊല്ലഗൽ എന്ന സ്ഥലത്ത് കാറിൽ കഴിയേണ്ടിവന്നുവെന്നും യുവതി പറഞ്ഞിരുന്നു.

ഇത്തരത്തിൽ യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നവർ അവരവർ താമസിക്കുന്ന ജില്ലയിലെ ജില്ലാ കലക്ടറുമായി ബന്ധപ്പെട്ട് അനുവാദം വാങ്ങിയ ശേഷം മാത്രമേ യാത്ര ചെയ്യാൻ പാടുള്ളൂവെന്നും, അങ്ങിനെയെങ്കിൽ അതിർത്തി ചെക്ക് പോസ്റ്റുകളിലെ ആശയക്കുഴപ്പം ഒഴിവാക്കാവുന്നതാണെന്നെന്നും വയനാട് കലക്ടർ അറിയിച്ചിട്ടുണ്ട്.

Tags:    
News Summary - Pregnant woman blocked at the Wayanad-Karnataka border-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.