തിരുവനന്തപുരം: ശബരിമല ഒരു വിശ്വാസ ദുരന്തമാവുകയാണെന്ന് വി.എച്ച്.പി നേതാവ് പ്രവീൺ തൊഗാഡിയ. വിശ്വാസി സമൂഹത്തിെൻറ അഭിമാനം സംരക്ഷിക്കാൻ കേരള സർക്കാർ തയാറാകണമെന്നും വഷിയത്തിൽ ഉടൻ സുപ്രീംകോടതിയിൽ പുനഃപരിശോധനാ ഹരജി നൽകണമെന്നും തൊഗാഡിയ ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് ബി.ജെ.പിയുടെ നേതൃത്വത്തിൽ നടക്കുന്ന ശബരിമല രക്ഷായാത്രയിൽ പെങ്കടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ മുഴുവൻ ക്ഷേത്രങ്ങളും സർക്കാറിെൻറ അധികാര പരിധിയിൽ നിന്ന് മോചിപ്പിക്കണം. ക്ഷേത്രങ്ങൾ ഭക്തജനങ്ങൾക്ക് വിട്ടു നൽകുകയാണ് വേണ്ടത്. ഹൈകോടതി മേൽനോട്ടത്തിൽ ക്ഷേത്ര ഭരണം നടത്തണം. കേന്ദ്രം ഇതിനായി നടപടിയെടുക്കണമെന്നും തൊഗാഡിയ ആവശ്യപ്പെട്ടു.
ശബരിമല സ്ത്രീപവേശന വിഷയത്തിൽ സുപ്രീംകോടതി വിധിക്കെതിരെ കേന്ദ്രസർക്കാർ ഓർഡിനൻസ് ഇറക്കണം. കേന്ദ്രം ഓർഡിനൻസ് ഇറക്കിയില്ലെങ്കിൽ വരുന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വോട്ട് കിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിധി നടപ്പാക്കിയാൽ നടതുറക്കുന്ന ഒക്ടോബർ17-ന് രാത്രി മുതൽ 18 ന് രാത്രി വരെ ഹർത്താൽ നടത്തും. ഹർത്താൽ കേരളത്തിലാണെങ്കിലും രാജ്യം മുഴുവൻ പ്രതിഷേധം ആളിക്കത്തും. ക്ഷേത്ര വിമോചനമാണ് സംഘടന ലക്ഷ്യമിടുന്നത്. ക്ഷേത്ര വരുമാനം ഹിന്ദുക്കൾക്കായി വിനിയോഗിക്കമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.