ജയസാധ്യതയുള്ള സീറ്റ് നൽകാൻ നേതൃത്വം തയാറാണെങ്കിലും ഇനി മത്സരിക്കാനില്ല - ചെറിയാൻ ഫിലിപ്

തിരുവനന്തപുരം: വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിത്തിനില്ലെന്നും സീറ്റ് വേണ്ടെന്നും വ്യക്തമാക്കി കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ തനിക്ക് ജയസാധ്യതയുള്ള സീറ്റ് നല്‍കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയാറാണെങ്കിലും സപ്തതി കഴിഞ്ഞതിനാല്‍ ഇനി മത്സരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് ചെറിയാൻ ഫിലിപ് അറിയിച്ചത്.

ഫേസ് ബുക് കുറിപ്പിലൂടെയാണ് മത്സരിക്കാന്‍ ഇല്ലെന്ന കാര്യം ചെറിയാന്‍ ഫിലിപ്പ് വ്യക്തമാക്കിയത്. ശാന്തികവാടത്തിലെ വൈദ്യുത ശ്മശാനത്തില്‍ എരിഞ്ഞടങ്ങുന്നതുവരെ കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനായിരിക്കും. രാഷ്ട്രീയ ചിന്താശേഷിയിലും ഓർമശക്തിയിലും യുവത്വം നിലനില്‍ക്കുന്നതിനാല്‍ പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏതു ചുമതലയും ഉത്തരവാദിത്വത്തോടെ നിര്‍വഹിക്കുമെന്നും ചെറിയാന്‍ ഫിലിപ്പ് അറിയിച്ചു.

ഫേസ്ബുക് കുറിപ്പ്:

നിയമസഭയിലേക്ക് മത്സരിക്കാനില്ല:

ചെറിയാന്‍ ഫിലിപ്പ്

നിയമസഭാ തെരഞ്ഞെടുപ്പില്‍ എനിക്ക് ജയസാദ്ധ്യതയുള്ള സീറ്റ് നല്‍കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാണെങ്കിലും, സപ്തതി കഴിഞ്ഞതിനാല്‍ മത്സരിക്കാന്‍ ഉദ്ദേശിക്കുന്നില്ല.

ശാന്തികവാടത്തിലെ വൈദ്യുത ശ്മശാനത്തില്‍ എരിഞ്ഞടങ്ങുന്നതുവരെ കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനായിരിക്കും. രാഷ്ട്രീയ ചിന്താശേഷിയിലും ഓര്‍മ്മശക്തിയിലും യുവത്വം നിലനില്‍ക്കുന്നതിനാല്‍ പാര്‍ട്ടി ഏല്പിക്കുന്ന ഏതു ചുമതലയും ഉത്തരവാദിത്വത്തോടെ നിര്‍വ്വഹിക്കും.

Tags:    
News Summary - Even though the leadership is ready to give a winnable seat, there is no more room for contesting - Cherian Philip

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.