ടി.എൻ. പ്രതാപൻ എം.പിക്ക് കോവിഡ്; വീട്ടു ചികിത്സയിൽ

തൃശൂർ: ടി.എൻ. പ്രതാപൻ എം.പിക്ക് കോവിഡ് സ്ഥിരീകരിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുന്ന സ്ഥാനാർഥികളും രാഷ്ട്രീയ പാർട്ടി പ്രവർത്തകരും കോവിഡ് നെഗറ്റീവാണെന്ന് ഉറപ്പാക്കണമെന്ന ജില്ല ആരോഗ്യ വകുപ്പി​െൻറ​നിർദ്ദേശത്തെത്തുടർന്ന് വെള്ളിയാഴ്ച തൃശൂർ ജനറൽ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ആൻറിജൻ പരിശോധനയിൽ നെഗറ്റീവ് ആയെങ്കിലും ആർ.ടി-പി.സി.ആർ പരിശോധനയിൽ പോസിറ്റീവായി.

ശനിയാഴ്ച മുതൽ യു.ഡി.എഫ് സ്ഥാനാർഥികൾക്കു വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങാനുള്ള ഒരുക്കത്തിലായിരുന്നുവെന്ന് എം.പി പറഞ്ഞു. ഇനി 10 ദിവസം വീട്ടു ചികിത്സയിൽ കഴിയും കുടുംബാംഗങ്ങളും ഡ്രൈവറും ക്വാറൻ്റീനിലായി. കഴിഞ്ഞ ദിവസങ്ങളിൽ താനു മായി ഇടപഴകിയവർ ഉടൻ പരിശോധനക്ക് വിധേയരാകണമെന്ന് എം.പി ആവശ്യപ്പെട്ടു

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.