കേരളത്തിലെ വിവിധകക്ഷി നേതാക്കളുമായി ചർച്ച നടത്തിയെന്ന് പ്രകാശ് ജാവ്ദേക്കർ; ‘ജയരാജനുമായുളള കൂടിക്കാഴ്ചയെ കുറിച്ച് പ്രതികരിക്കാനില്ല’

എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജനുമായി കൂടിക്കാഴ്ച നടത്തിയതിനെ കുറിച്ചുളള ചർച്ചക്ക് ചൂട് പിടിച്ചിരിക്കെ വെളിപ്പെടുത്തലുമായി ​ബി.ജെ.പി നേതാവ് പ്രകാശ് ജാവ്ദേക്കർ. കേരളത്തിലെ വിവിധകക്ഷി നേതാക്കളുമായി ചർച്ച നടത്തിയെന്ന് അദ്ദേഹം പപറഞ്ഞു.

കേരളത്തിലെ എല്ലാ കോൺഗ്രസ് എം.പിമാരുമായും ച‍ര്‍ച്ച നടത്തി. കോൺഗ്രസ് മാത്രമല്ല സി.പി.എം, സി.പി.ഐ നേതാക്കളുമായും കൂടിക്കാഴ്ച്ച നടത്തി. രാഷ്ട്രീയ നേതാക്കളുമായുളള കൂടിക്കാഴ്ച്ചകളിൽ എന്താണ് തെറ്റെന്ന് ജാവദേക്ക‍ര്‍ ചോദിച്ചു. ഇ.പി. ജയരാജനുമായുളള കൂടിക്കാഴ്ചയെ കുറിച്ച് കൂടുതൽ പ്രതികരണത്തിനില്ലെന്നും പ്രകാശ് ജാവദേക്കർ പറഞ്ഞു.

തന്റെ സാന്നിധ്യത്തിൽ പ്രകാശ് ജാവദേക്ക‍ര്‍ ഇ.പി. ജയരാജനെ കണ്ടുവെന്നായിരുന്നു ദല്ലാൾ നന്ദകുമാറിന്റെ വെളിപ്പെടുത്തിയത്. തൃശൂരിൽ ഇടതുമുന്നണി സഹായിച്ചാൽ ബി.ജെ.പിക്ക് അക്കൗണ്ട് തുറക്കാൻ കഴിയുമെന്ന് ജാവദേക്കർ ഇ.പിയോട് പറഞ്ഞു. പകരം എസ്.എൻ.സി ലാവലിൻ കേസ്, സ്വർണക്കടത്ത് കേസ് എന്നിവ സെറ്റിൽ ചെയ്ത് തരാം എന്ന് ഉറപ്പ് കൊടുത്തുവെന്നും എന്നാൽ ഇ.പി. സമ്മതിച്ചില്ലെന്നുമായിരുന്നു ദല്ലാൾ നന്ദകുമാറിന്റെ വെളിപ്പെടുത്തൽ.  

ഇതിനിടെ, സി.പി.എം സംസ്ഥാന സെക്ര​േട്ടറിയറ്റ് തിങ്കളാഴ്ച നടക്കും. പാലർമെന്റ് തെരഞ്ഞെടുപ്പിൽ ജനം വിധിയെ​ഴുതിയ സാഹചര്യത്തിൽ ജയപരാജയങ്ങൾ വിലയിരുത്തലായിരിക്കും പ്രധാന ചർച്ച. ഇതിനിടെ, ബി.​ജെ.​പി കൂ​റു​മാ​റ്റ വി​വാ​ദ​ത്തി​ൽ പെട്ട ഇ​ട​തു​മു​ന്ന​ണി ക​ൺ​വീ​ന​ർ ഇ.​പി. ജ​യ​രാ​ജ​ന്റെ നിലപാടുകൾ സജീവ ചർച്ചയാകും. നിലവിൽ, പാ​ർ​ട്ടി​യി​ലും പു​റ​ത്തും ഒ​റ്റ​പ്പെ​ട്ട നി​ല​യി​ലാണ് ജയരാജനുള്ളത്.

പാ​പി​ക​ളു​മാ​യു​ള്ള കൂ​ട്ടു​കെ​ട്ട്​ ഉ​പേ​ക്ഷി​ക്കേ​ണ്ട​താ​ണെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ ഇ.​പി. ജ​യ​രാ​ജ​ൻ ജാ​ഗ്ര​ത കാ​ണി​ക്കാ​റി​​ല്ലെ​ന്ന​ത്​ മു​ൻ അ​നു​ഭ​വ​മാ​ണെ​ന്നും പ​റ​ഞ്ഞ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ വാ​ക്കു​ക​ൾ പ​ര​സ്യ​ശാ​സ​ന​ക്ക്​ സ​മാ​നമായി. സി.പി.എമ്മിന്റെ ചരിത്രത്തിൽ ആദ്യമായാണിത്തരം പരസ്യശാസന നടക്കുന്നതെന്നും പറയുന്നു. ഇ​ട​തു​മു​ന്ന​ണി ക​ൺ​വീ​ന​ർ സ്ഥാ​ന​ത്തി​രു​ന്ന്​ ബി.​ജെ.​പി പ്ര​വേ​ശ​ന​ത്തി​ന് ശ്ര​മി​ച്ചെ​ന്ന​ത്​ നി​ഷേ​ധി​ക്കു​​ന്നു​ണ്ടെ​ങ്കി​ലും ഇ.​പി പൊ​തു​സ​മൂ​ഹ​ത്തി​നു​ മു​ന്നി​ലും സം​ശ​യ​മു​ന​യി​ലാ​ണിപ്പോൾ. 

Tags:    
News Summary - Prakash Javadekar said that he held discussions with the leaders of various parties in Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.