പി.പി. ദിവ്യ പ്രതിയായ നവീൻ ബാബു കേസ് തദ്ദേശ തെരഞ്ഞെടുപ്പിൽ ചർച്ചയാകില്ല -കെ.കെ. രാഗേഷ്

കണ്ണൂർ: സി.പി.എമ്മിനെ സമ്മർദത്തിലാക്കിയ പി.പി. ദിവ്യ പ്രതിയായ നവീൻ ബാബു കേസും പാനൂരിലെ രക്തസാക്ഷി വിവാദവും തദ്ദേശ തെരഞ്ഞെടുപ്പിൽ ചർച്ചയാകില്ലെന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനെ ജനം തിരസ്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സർക്കാർ നടപ്പാക്കുന്ന വികസനമാണ് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുക. സംസ്ഥാന പദ്ധതികൾ പോലും നടപ്പാക്കാത്തതും അഴിമതിയും കെടുകാര്യസ്ഥതയും നിറഞ്ഞതുമാണ് കഴിഞ്ഞ അഞ്ച് വർഷത്തെ കണ്ണൂർ കോർപറേഷൻ ഭരണമെന്നും രാഗേഷ് ആരോപിച്ചു. ഒരു തരത്തിലുമുള്ള വർഗീയതയുമായി ഇടതുപക്ഷത്തിന് സന്ധിയില്ലെന്നും കെ.കെ. രാഗേഷ് കൂട്ടിച്ചേർത്തു.

2024 ഒക്ടോബര്‍ 15നായിരുന്നു കണ്ണൂർ എ.ഡി.എം ആയിരുന്ന കെ. നവീന്‍ ബാബുവിനെ ക്വാര്‍ട്ടേഴ്സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വിരമിക്കാൻ ഏഴുമാസം മാത്രം ബാക്കിയിരിക്കെ ജന്മനാട്ടിലേക്ക് സ്ഥലംമാറ്റം കിട്ടിയ നവീൻ ബാബു താമസസ്ഥലത്ത് ജീവനൊടുക്കിയത്. സ്ഥലംമാറിപ്പോകുന്നതിന് മുമ്പ് കഴിഞ്ഞവർഷം ഒക്ടോബർ 14ന് വൈകീട്ട് നാലിന് കലക്ടറേറ്റിൽ നടന്ന യാത്രയയപ്പ് യോഗത്തിൽ ക്ഷണിക്കാതെ എത്തിയ പി.പി. ദിവ്യ നടത്തിയ പ്രസംഗമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് കുറ്റപത്രം.

ജില്ലയിലെ പെട്രോൾപമ്പിന്റെ എൻ.ഒ.സിക്ക് എ.ഡി.എം കൈക്കൂലി വാങ്ങിയെന്ന നിലക്കായിരുന്നു സഹപ്രവർത്തകർക്ക് മുമ്പിൽ ദിവ്യ നടത്തിയ ആ പ്രസംഗം. ഇതിൽ മനംനൊന്ത് ഒക്ടോബർ 15ന് രാവിലെ താമസസ്ഥലത്ത് എ.ഡി.എമ്മിനെ മരിച്ചനിലയിൽ കണ്ടതോടെ വൻ സമരങ്ങൾക്ക് കണ്ണൂർ വേദിയായി. ജില്ല പഞ്ചായത്ത് പ്രസിഡന്റ്, സി.പി.എം ജില്ല കമ്മിറ്റിയംഗം എന്നീ സ്ഥാനത്തുനിന്ന് ദിവ്യയെ നീക്കി. മരണവുമായി ബന്ധപ്പെട്ട കേസിലെ ഏക പ്രതിയായ പി.പി. ദിവ്യ കുറച്ചുകാലം ജയിലിലുമായിരുന്നു ദിവ്യ.

എ.ഡി.എം കൈക്കൂലി വാങ്ങിയില്ലെന്നാണ് റവന്യു, വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയത്. പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രത്തിലും കൈക്കൂലിക്ക് തെളിവില്ല. പമ്പിന്റെ എൻ.ഒ.സിക്ക് കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ച് പമ്പുടമ ടി.വി. ​പ്രശാന്തിന്റെ പേരിൽ മുഖ്യമ​ന്ത്രിക്ക് നൽകിയ വ്യാജ കത്ത്, പമ്പുടമയുടെ ബിനാമി ഇടപാട് തുടങ്ങിയ കാര്യങ്ങളൊന്നും കാര്യമായി അന്വേഷിച്ചില്ല. ആത്മഹത്യയാണോ അല്ലയോ എന്നത് മാത്രമാണ് അന്വേഷിച്ചതെന്നാണ് ഇതിന് പൊലീസ് നൽകുന്ന മറുപടി.

ദിവ്യക്കെതിരെ ആത്മഹത്യ പ്രേരണകുറ്റം ചുമത്തി കുറ്റപത്രം സമർപ്പിച്ചതല്ലാതെ ഗൂഢാലോചനയൊന്നും കാര്യമായി അന്വേഷിച്ചില്ലെന്നതാണ് നവീൻ ബാബുവിന്‍റെ കുടുംബത്തിന്‍റെ പ്രധാന പരാതി. തുടരന്വേഷണം ആവശ്യപ്പെട്ട് നവീന്റെ ഭാര്യ കെ. മഞ്ജുഷ നൽകിയ ഹരജി തലശ്ശേരി സെഷൻസ് കോടതിയുടെ പരിഗണനയിലാണ്. നവീന്റേത് കൊലപാതകമെന്ന് ആരോപിച്ച് സുപ്രീംകോടതിയിൽ വരെ നൽകിയ ഹരജികൾ തള്ളിയതോടെയാണ് തുടരന്വേഷണം എന്ന നിലക്ക് വീണ്ടും കുടുംബം വിചാരണകോടതിയെ സമീപിച്ചത്. പ്രതി പി.പി. ദിവ്യയോട് ഡിസംബർ 16ന് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

കേ​സി​ന്റെ ആ​ദ്യ​ഘ​ട്ട​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളെ​ല്ലാം അ​ന്വേ​ഷ​ണ​പ​രി​ധി​യി​ൽ ഉ​ണ്ടെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘം കോ​ട​തി​യി​ൽ ബോ​ധി​പ്പി​ച്ചി​രു​ന്ന​തെന്നും എ​ന്നാ​ൽ, അ​ഡീ​ഷ​ന​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​പ്പോ​ഴാ​ണ് കേ​സി​ൽ വ​ള​രെ നി​ർ​ണാ​യ​ക​മാ​യ പോ​യ​ന്റു​ക​ൾ അ​ന്വേ​ഷി​ച്ചി​ട്ടി​ല്ലെ​ന്ന് മ​ന​സ്സി​ലാ​യ​തെന്നും നവീൻ ബാബുവിന്‍റെ കുടുംബം പറയുന്നു.

13​ കാ​ര്യ​ങ്ങ​ൾ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. മ​ര​ണ​ത്തി​ൽ ഗൂ​ഢാ​ലോ​ച​ന​യു​ണ്ടെ​ന്ന​ത് വ്യ​ക്ത​മാ​ണ്. പ​മ്പു​ട​മ ടി.​വി. പ്ര​ശാ​ന്ത് ന​വീ​ൻ ബാ​ബു​വി​നെ വി​ളി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ടെ​ല​ഫോ​ൺ സം​ഭാ​ഷ​ണ​ങ്ങ​ൾ ഹാ​ജ​രാ​ക്കാ​ൻ ഇ​തു​വ​രെ ക​ഴി​ഞ്ഞി​ട്ടി​ല്ല. സി.​പി.​എം നേ​താ​വും ക​ണ്ണൂ​ർ ജി​ല്ല പ​ഞ്ചാ​യ​ത്ത് മു​ൻ​ പ്ര​സി​ഡ​ന്‍റു​മാ​യ പി.​പി. ദി​വ്യ​യു​ടെ​യും ക​ല​ക്ട​റു​ടെ​യും പൂ​ർ​ണ​വി​വ​ര​ങ്ങ​ൾ കു​റ്റ​പ​ത്ര​ത്തി​ൽ ഇ​ല്ല. ദി​വ്യ​യു​ടെ ഭ​ർ​ത്താ​വ് അ​ജി​ത്തി​ന്റെ ഫോ​ൺ വി​വ​ര​ങ്ങ​ൾ മാ​ത്ര​മാ​ണ് ഹാ​ജ​രാ​ക്കി​യ​ത്. സം​ഭ​വ​ത്തി​ൽ നീ​തി​ല​ഭി​ക്കു​ന്ന​തി​നാ​യി നി​യ​മ​ത്തി​ന്റെ എ​ല്ലാ വ​ഴി​ക​ളും തേ​ടു​മെ​ന്നും കു​ടും​ബം വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - P.P. Divya accused Naveen Babu case will not be discussed in local body elections - K.K. Ragesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.