തിരുവനന്തപുരം: വൈദ്യുതി പ്രസരണ മേഖലയിലെ വിവിധ മൂലധന നിക്ഷേപ പദ്ധതികൾക്കായി കെ.എസ്.ഇ.ബി സമർപ്പിച്ച അപേക്ഷയിൽ 5647.43 കോടി രൂപക്ക് റെഗുലേറ്ററി കമീഷൻ അനുമതി നൽകി. 2024-25ൽ 2061.81 കോടി, 2025-26ൽ 1736.22 കോടി, 2026-27ൽ 1068.01 കോടി എന്നിങ്ങനെയാണ് അംഗീകരിച്ച തുക. 2022-23ലെ 290.09 കോടി, 2023-24ലെ 490.48 കോടി എന്നീ തുകകൾ കൂടി ചേർത്താണ് ആകെ 5647.43 കോടി രൂപയുടെ അനുമതി നൽകിയത്. കണക്കുകൾ ഇനി മുതൽ എല്ലാ വർഷവും നൽകണമെന്നും ഉത്തരവിൽ കമീഷൻ കെ.എസ്.ഇ.ബിയോട് നിർദേശിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ ചൂട് കൂടിയതോടെ വൈദ്യുതി ഉപയോഗത്തിൽ വരുന്ന വർധന മുന്നിൽ കണ്ടുള്ള ക്രമീകരണങ്ങൾ കെ.എസ്.ഇ.ബി ഒരുക്കിയതയായി മന്ത്രി കെ. കൃഷ്ണൻകുട്ടി. പ്രതിദിന വൈദ്യുതി ഉപയോഗം 95 ദശലക്ഷം യൂനിറ്റിനരികെയാണ്. മാര്‍ച്ചില്‍ 100 ദശലക്ഷം യൂനിറ്റിലെത്താനാണ് സാധ്യത.
കഴിഞ്ഞ മേയ് മൂന്നിനാണ് റെക്കോഡ് ഉപയോഗമുണ്ടായത്. 115.94 ദശലക്ഷം യൂനിറ്റായിരുന്നു അന്നത്തെ ഉപയോഗം. മേയ് രണ്ടിന് പീക്ക് സമയ വൈദ്യുതി ആവശ്യകതയും 5797 മെഗാവാട്ട് എന്ന റെക്കോഡിലെത്തി. ഉപയോഗ സാധ്യത കെ.എസ്.ഇ.ബി മുന്നില്‍ കാണുന്നു. കൈമാറ്റ കരാറുകള്‍ വഴി വിവിധ സംസ്ഥാനങ്ങളില്‍നിന്ന് കഴിയുന്നത്ര വൈദ്യുതി എത്തിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.