തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ക്ഷാമം രൂക്ഷമായി തുടരുന്നു. രാജ്യത്തെ താപനിലയങ്ങളിൽ കൽക്കരിയുടെ കുറവ് മൂലം ഉൽപാദനം കുറഞ്ഞതാണ് പ്രതിസന്ധിക്ക് വഴിെവച്ചത്. ദിവസം 200 ദശലക്ഷം യൂനിറ്റിെൻറ കുറവാണ് കേരളത്തിൽ ഉണ്ടായത്.
ഉപഭോഗം കുറവായതിനാൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ല. വൈദ്യുതി കൂടുതലായി ഉപയോഗിക്കുന്ന സമയമായ വൈകീട്ട് ആറ് മുതൽ രാത്രി 11 വരെ കരുതലോടെ ഉപയോഗിക്കണമെന്ന് വൈദ്യുതി ബോർഡ് അറിയിച്ചു. കഴിഞ്ഞ ഒരാഴ്ചയായി രാജ്യത്ത് കൽക്കരിക്ഷാമം രൂക്ഷമാണ്.
കേരളം പവർ എക്സ്ചേഞ്ചിൽ നിന്ന് വില കൂടിയ വൈദ്യുതി വാങ്ങിയാണ് നിയന്ത്രണം ഒഴിവാക്കുന്നത്. ജലപദ്ധതികളുടെ ഉൽപാദനവും കൂട്ടി. മഴയെ തുടർന്ന് അണക്കെട്ടുകളിൽ നീരൊഴുക്ക് ശക്തിപ്പെട്ട സാഹചര്യത്തിൽ പരമാധി ഉൽപാദനം നടത്തുന്നുണ്ട്. വൈദ്യുതി കൂടുതലായി വേണ്ടി വരുന്ന ഇലക്ട്രിക് ഉപകരണങ്ങൾ കഴിവതും പീക്ക് സമയങ്ങളിൽ പ്രവർത്തിപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.