കാസർകോഡ് തിരുവനന്തപുരം വന്ദേഭാരത് ഓട്ടോയിൽ ഇടിച്ചപ്പോൾ
തിരുവനന്തപുരം: കാസർകോട് നിന്നും തിരുവനന്തപുരത്തേക്കുള്ള വന്ദേഭാരത് ട്രെയിൻ ഓട്ടോയിൽ ഇടിച്ചു. ചൊവ്വാഴ്ച രാത്രി 10.10ന് വർക്കലയ്ക്കടുത്ത് അകത്തുമുറിയിൽ ട്രാക്കിൽ പ്രവേശിച്ച ഓട്ടോയിലാണ് ട്രെയിൻ ഇടിച്ചത്. ദുരെനിന്നും പാളത്തിൽ ഓട്ടോ ശ്രദ്ധയിൽ പെട്ട ട്രെയിൻ ലോക്കോപൈലറ്റ് വേഗത കുറച്ചതിനാൽ വൻ അപകടം ഒഴിവായി.
ട്രെയിൻ വരുന്നത് കണ്ട് ഓട്ടോ ഡ്രൈവർ കല്ലമ്പലം സ്വദേശി സുധി ചാടി രക്ഷപ്പെട്ടു. ഇയാൾക്ക് നിസ്സാര പരിക്കുകളുണ്ട്. ഡ്രൈവർ മദ്യലഹരിയിലായിരുന്നുവെന്നാണ് റിപ്പോർട്ട്.
അപകടത്തെ തുടർന്ന് ഒരു മണിക്കൂർ ട്രെയിൻ പിടിച്ചിട്ടു. പരിശോധന പൂർത്തിയാക്കിയ ശേഷമാണ് ട്രെയിൻ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടത്.
ഓട്ടോയിൽ മറ്റു യാത്രക്കാർ ആരുമില്ലാതിരുന്നത് വലിയ അപകടം ഒഴിവായി.
ഓട്ടോ എങ്ങിനെ പാളത്തിൽ പ്രവേശിച്ചുവെന്ന് വ്യക്തമല്ല. പ്ലാറ്റ്ഫോമിലൂടെ ഓട്ടോ ഓടിച്ച് ട്രാക്കിൽ കയറ്റിയെന്നാണ് നാട്ടുകാർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.