തിരുവനന്തപുരം: കരട് വോട്ടർ പട്ടിക പ്രകാരം സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത് കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം നിയോജകമണ്ഡലത്തിലാണ്. 1,10,485 പുരുഷൻമാരും 1,14,972 സ്ത്രീകളും രണ്ട് ട്രാൻസ്ജണ്ടർമാരും ഉൾപ്പെടെ 2,25,459 വോട്ടർമാർ. വണ്ടൂർ ( 2,22,951), നിലമ്പൂർ ( 2,21,642), തിരൂർ (2,21,310), നാദാപുരം (2,16,801) എന്നിവയാണ് മുന്നിലുള്ള മറ്റ് മണ്ഡലങ്ങൾ. ഏറ്റവും കുറവ് വോട്ടർമാരുള്ള നിയോജക മണ്ഡലം എറണാകുളമാണ്. 1,26,244 വോട്ടർമാരാണ് ഇവിടെയുള്ളത്. ദേവികുളം (1,37,112), കോഴിക്കോട് സൗത്ത്(1,41,894), കോട്ടയം (1,43,332 ), ഉടുമ്പൻചോല (1,47,202) എന്നിവയാണ് വോട്ടർമാർ കുറവുള്ള മറ്റ് മണ്ഡലങ്ങൾ. കേരളത്തിൽ ഏറ്റവും കൂടുതൽ സ്ത്രീ വോട്ടർമാരുള്ള നിയോജക മണ്ഡലം കുന്ദമംഗലമാണ്. ഇവിടെ 1,14,972 സ്ത്രീ വോട്ടർമാരുണ്ട്. കൂടുതൽ പുരുഷൻ വോട്ടർമാരും ഇവിടെ തന്നെ, 1,10,782.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.