കോഴിക്കോട്: സർക്കാരും കോഴി വ്യാപാരികളും തമ്മിൽ തർക്കം തുടരുന്നതിനിടെ കോഴിക്കോട് നഗരത്തിൽ സർക്കാർ പ്രഖ്യാപിച്ച വിലയിൽ കോഴി വിൽപന. ഇന്നലെ ഡ്രസ് ചെയ്ത ഒരു കിലോ കോഴി ഇറച്ചിക്ക് 200 രൂപ ഈടാക്കിയിരുന്ന സ്ഥാനത്ത് ഇന്ന് 157 രൂപയ്ക്കാണ് വിൽപ്പന. സർക്കാർ വില എന്ന ബോർഡ് തൂക്കി സി.പി.ആര്‍ ഗ്രൂപ്പാണ് നഗരത്തിലെ 12 ഒൗട്ട്‍ലെറ്റുകളിലൂടെ വില്‍പന നടത്തുന്നത്. സ്വന്തം ഫാമില്‍നിന്നുള്ള കോഴികളാണ് വില്‍ക്കുന്നത്. ഡ്രസ് ചെയ്ത കോഴി 157 രൂപ നിരക്കിലാണു വില്‍പന. ഇതു കഴിഞ്ഞ ദിവസത്തെക്കാള്‍ 31 രൂപവരെ കുറവാണ്. രാവിലെ തുറന്ന കടകളില്‍ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്.
അതേസമയം, കോഴിക്കോട് തുറന്ന കോഴിക്കടകൾ അടപ്പിക്കാൻ മറ്റു വ്യാപാരികളുടെ നേതൃത്വത്തിൽ ശ്രമം നടക്കുന്നതായി ആരോപണമുയർന്നിട്ടുണ്ട്. ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്നു കാട്ടി മാനേജർ പൊലീസിൽ പരാതി നൽകി. കട തുറക്കുന്നതിനു സുരക്ഷ ഒരുക്കണമെന്നും ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്. സുരക്ഷ ഒരുക്കുകയാണെങ്കിൽ സർക്കാർ നിർദേശിച്ച വിലയിൽ വിൽപന തുടരുമെന്നും മാനേജർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.