പോത്തുണ്ടി ഡാമി​െൻറ  ഷട്ടറുകൾ ഇന്ന്​ തുറക്കും

പാലക്കാട്​:  കനത്ത മഴയെ തുടർന്ന്​  ജലനിരപ്പ് ഉയർന്നതിനാൽ പാലക്കാട് പോത്തുണ്ടി ഡാമി​​​െൻറ  ഷട്ടറുകൾ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് തുറക്കും. ജലനിരപ്പ് 53.75 അടിയിലെത്തിയതോടെയാണ് ഡാമി​​​െൻറ മൂന്ന്​ ഷട്ടറുകളും തുറക്കാൻ തീരുമാനിച്ചത്.

ഡാമി​​​െൻറ ആകെ സംഭരണ ശേഷി  55 അടിയാണ്. അയിലൂർ പുഴ, മംഗലം പുഴ,ഗായത്രി പുഴ, എന്നിവയുടെ തീരത്തുള്ളവർക്ക്  ജാഗ്രതാ നിർദേശം നൽകി.രണ്ടു വർഷമായി മഴ കുറവായതിനാൽ കാലവർഷത്തിന് ഡാം ഷട്ടറുകൾ തുറന്നിരുന്നില്ല.

Tags:    
News Summary - Pothundi dam shutters will open today- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.