'രോഗ ലക്ഷണങ്ങളുണ്ടായിട്ടും കെ.എം അഭിജിത് കോവിഡ് പരിശോധന നടത്താൻ തയാറായില്ല'

തിരുവനന്തപുരം: രോഗ ലക്ഷണങ്ങളുണ്ടായിട്ടും കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് കെ.എം അഭിജിത് കോവിഡ് പരിശോധന നടത്താൻ തയാറായില്ലെന്ന് പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്‍റ് വേണുഗോപാലൻ നായർ. സർക്കാറിന്‍റെ രോഗ പ്രതിരോധ പ്രവർത്തനങ്ങൾ അട്ടിമറിക്കാനാണ് അഭിജിത് ശ്രമിച്ചത്.

പോത്തൻകോട് പഞ്ചായത്തിലെ തച്ചംപള്ളി പോലുള്ള വാർഡിൽ വന്ന് ജില്ലക്കാരനല്ലാത്ത അദ്ദേഹം എന്തിന് വ്യാജ പേരിൽ കോവിഡ് പരിശോധന നടത്തി? കോവിഡ് പകർത്താനുള്ള ഉദ്ദേശമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അഭിജിത്ത് ആൾമാറാട്ടം നടത്തിയതിൽ ദുരൂഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്ന് അഭിജിത്ത് പ്രതികരിച്ചിരുന്നു. താൻ അഭിജിത്തിന്‍റെ പേര് മാറ്റി നൽകിയിട്ടില്ലെന്നും ക്ലറിക്കൽ തെറ്റ് കൊണ്ടാവാം ഇങ്ങനെ സംഭവിച്ചതെന്നും കെ.എസ്.യു സംസ്ഥാന സെക്രട്ടറി ബാഹുൽ കൃഷ്ണ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് വ്യാജ പേരിൽ കോവിഡ് പരിശോധന നടത്തിയതിന് പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്‍റ് കെ.എം അഭിജിത്തിനെതിരെ പരാതി നൽകിയത്. അഭി എം.കെ എന്ന പേരിലായിരുന്നു അഭിജിത്ത് പരിശോധന നടത്തിയത്. ബാഹുൽ കൃഷ്ണയുടെ മൊബൈൽ നമ്പറായിരുന്നു പകരം നൽകിയത്. സംഭവത്തെതുടർന്ന് അഭിജിത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്. 

Tags:    
News Summary - pothankod panchayath president againdt km abijith

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.