Posted On
date_range Updated On
date_range കോസ്റ്റ് ഗാർഡ് കണ്ടെത്തിയ ചൈന സ്വദേശിയുടെ പോസ്റ്റുമോർട്ടം പൂർത്തിയായി
തിരുവനന്തപുരം: വിഴിഞ്ഞത്ത് നിന്നും മരിച്ച നിലയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊണ്ട് വന്ന ചൈനാ സ്വദേശിയുടെ മൃതദേഹത്തിന്റെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി. ചൈന സ്വദേശി യുഷിയങ്ങിന്‍റെ (37) മൃതദേഹം കോസ്റ്റ് ഗാർഡാണ് മരിച്ച നിലയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്.
കോസ്റ്റ് ഗാർഡ് പൊലീസ് സർജൻമാരായ ഫോറൻസിക് വിഭാഗം പ്രൊഫ. ഡോ.ശശികലയുടേയും അസോ.പ്രൊഫ. ഡോ.തങ്കമ്മയുടേയും നേതൃത്വത്തിലാണ് പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയത്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം എംപാം ചെയ്ത് അനന്തര നടപടികൾക്കായി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.