Posted On
date_range Updated On
date_range പയ്യന്നൂർ സി.പി.എമ്മിൽ വീണ്ടും പോസ്റ്റർ യുദ്ധം; ഏരിയ കമ്മിറ്റി പിരിച്ചുവിടണമെന്ന് ആവശ്യം
കണ്ണൂർ: പയ്യന്നൂരിൽ സി.പി.എമ്മിനുള്ളിൽ വീണ്ടും പോസ്റ്റർ യുദ്ധം. സി.പി.എം ഏരിയ സെക്രട്ടറി പി. സന്തോഷ്, മുൻ എം.എൽ.എ സി. കൃഷ്ണൻ, ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി സരിൻ ശശി എന്നിവർക്കെതിരെയാണ് ഇത്തവണ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
തെരഞ്ഞെടുപ്പിൽ തോൽപ്പിച്ചത് ഒരു വ്യക്തിയെ അല്ല, പ്രസ്ഥാനത്തെയാണെന്ന് പോസ്റ്ററിൽ കുറ്റപ്പെടുത്തുന്നു. ജില്ലാ കമ്മിറ്റി ഉണർന്ന് പ്രവർത്തിച്ചില്ലെങ്കിൽ പയ്യന്നൂരിൽ പാർട്ടി ഉണ്ടാവില്ലെന്നും നിലവിലുള്ള ഏരിയ കമ്മിറ്റി പിരിച്ചുവിടണമെന്നും പോസ്റ്ററിലൂടെ ആവശ്യപ്പെടുന്നുണ്ട്. ‘സേവ് ദ സി.പി.എം’ എന്ന പേരിലാണ് ഈ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.