ജര്‍മന്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിൽ തപാല്‍ വോട്ട് രേഖപ്പെടുത്തിയ റയ്നര്‍ ഹെല്‍ബിങ്, യൂട്ട ഹെല്‍ബിങ്, എവ്ലിന്‍ കിര്‍ണ്‍, വെറോണിക്ക ഷുറാവ്‌ലേവ എന്നിവര്‍ കേരളത്തിലെ ജര്‍മൻ ഓണററി കോണ്‍സുല്‍ സെയ്ദ് ഇബ്രാഹിമിനൊപ്പം

ജര്‍മന്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്നും തപാല്‍ വോട്ട്

തിരുവനന്തപുരം: ജര്‍മന്‍ പാര്‍ലമെന്‍റായ ബുണ്ടസ്റ്റാഗിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ നിന്ന് വോട്ട് ചെയ്യാന്‍ സാധിച്ച സന്തോഷത്തിലാണ് നാലു ജര്‍മന്‍ പൗരന്മാര്‍.

റയ്നര്‍ ഹെല്‍ബിങ്, യൂട്ട ഹെല്‍ബി, എവ്ലിന്‍ കിര്‍ണ്‍, വെറോണിക്ക ഷുറാവ്ലേവ എന്നിവരാണ് കേരളത്തിലെ കാഴ്ചകള്‍ ആസ്വദിക്കുന്നതിനൊപ്പം തിരുവനന്തപുരത്തെ ജര്‍മന്‍ കോണ്‍സുലേറ്റില്‍ തിങ്കളാഴ്ച തപാല്‍ വോട്ട് രേഖപ്പെടുത്തിയത്.

ആദ്യമായാണ് കേരളത്തില്‍ നിന്നുള്ള തപാല്‍ വോട്ടുകള്‍ ജര്‍മന്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിന്‍റെ ഭാഗമാകുന്നത്. ഫെബ്രുവരി 23നാണ് ജര്‍മന്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ്.

Tags:    
News Summary - Postal Vote from Kerala in German Parliament Elections

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.