തിരുവനന്തപുരം: പണിമുടക്കുന്ന സംഘടനകളുമായി ഒത്തുതീർപ്പ് കരാറിലെത്താൻ കേന്ദ്രസർക്കാർ തയാറാകാത്ത സാഹചര്യത്തിൽ തപാൽസ്തംഭനം എട്ടാംദിനത്തിലേക്ക്. ചൊവ്വാഴ്ച തിരുവനന്തപുരത്ത് ചേർന്ന എൻ.എഫ്.പി.ഇ അടിയന്തര സംസ്ഥാന കമ്മിറ്റി യോഗവും എഫ്.എൻ.പി.ഒ സംസ്ഥാന കമ്മിറ്റിയും സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ചു. സമരരംഗത്തുള്ള ജീവനക്കാരുടെ കുടുംബാംഗങ്ങളെ പെങ്കടുപ്പിച്ച് ബുധനാഴ്ച മുതൽ കുടുംബധർണ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
സമരം അനിശ്ചിതമായി തുടരുന്ന സാഹചര്യത്തിൽ സി.െഎ.ടി.യു, െഎ.എൻ.ടി.യു.സി, എ.െഎ.ടി.യു.സി സംഘടനകളുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് സമരസഹായസമിതിക്കും രൂപം നൽകിയിട്ടുണ്ട്.
ബി. എസ്.എൻ.എൽ ജീവനക്കാർ, അധ്യാപക സംഘടനകൾ, മറ്റ് ട്രേഡ് യൂനിയനുകൾ എന്നിവരെല്ലാം സമരസഹായ സമിതിയിലുണ്ട്. പ്രക്ഷോഭം ജനകീയസമരമായി മാറിയെങ്കിലും കേന്ദ്രസർക്കാറിെൻറ ഭാഗത്ത് നിന്ന് കാര്യമായ ഇടപെടലുണ്ടായില്ല. അതേസമയം, തപാൽ ഉരുപ്പടികളും സുപ്രധാന കത്തുകളുമടക്കം ആർ.എം.എസുകളിലും വിവിധ പോസ്റ്റ് ഒാഫിസുകളിലുമായി കെട്ടിക്കിടക്കുകയാണ്.
ഇതിനിടെ ബി.എം.എസും പണിമുടക്ക് രംഗത്തെത്തിയിട്ടുണ്ട്. തപാൽവകുപ്പിലെ ഗ്രാമീൺ ഡാക്ക് സേവക് ജീവനക്കാരുടെ പ്രശ്നങ്ങൾ സംഘടനകളുമായി ചർച്ച നടത്താനും പണിമുടക്ക് ഒത്തുതീർപ്പാക്കാനും കേന്ദ്രസർക്കാർ തയാറാവണമെന്ന് എഫ്.എസ്.ഇ.ടി.ഒ സംസ്ഥാനകമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.