തിരുവനന്തപുരം: കോവിഡ് -19 ഭീതിയിൽനിന്ന് ലോകം പതുക്കെയെങ്കിലും മുക്തമാകുകയാണ്. വിവിധ രാജ്യങ്ങളിൽ ബിസിനസ് -വാണിജ്യ രംഗങ്ങൾ തിരിച്ചുവരവിെൻറ അടയാളങ്ങൾ കാണിച്ചുതുടങ്ങി. പക്ഷേ, ലോകം ഇനി പഴയതുപോലെയാകിെല്ലന്നാണ് വിലയിരുത്തൽ. ബിസിനസ്, തൊഴിൽ മേഖലകൾ രണ്ടുതരത്തിൽ വിഭജിക്കപ്പെടുകയാണ്. കോവിഡിന് മുമ്പും ശേഷവുമെന്ന നിലയിൽ. കോവിഡാനന്തര കാലത്ത് പുതിയ അവസരങ്ങളും വെല്ലുവിളികളുമാണ് നമുക്ക് മുന്നിലുണ്ടാകുക. സംരംഭങ്ങളുടെ കാര്യത്തിൽ, ജോലിയുടെ സ്വഭാവത്തിൽ, അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിൽ എല്ലാം പ്രവചനാതീതമായ മാറ്റങ്ങൾക്കാണ് കളമൊരുങ്ങുന്നത്.
ഈ പ്രതിസന്ധി കാലവും മറികടന്ന് നമ്മൾ മുന്നേറും. അതിനായി, പ്രമുഖരെ അണിനിരത്തി ‘മാധ്യമം’ വഴികാട്ടുന്നു. കോവിഡാനന്തരകാലത്ത് സംരംഭകരംഗത്തും വാണിജ്യ-വ്യവസായ മേഖലകളിലുമൊക്കെ പ്രവർത്തിക്കുന്നവർക്ക് എങ്ങനെ ‘ആത്മവിശ്വാസത്തോടെ അതിജീവിക്കാം’ എന്ന മാർഗ നിർദേശങ്ങൾ നൽകുന്ന ‘മാധ്യമം വെബ്ടോക്’ ശനിയാഴ്ച വൈകീട്ട് നാലിന് നടക്കും.
ഐ.ഐ.എം മുൻ അക്കാദമിക് ഡീനും കേരള സ്റ്റാർട്ടപ് മിഷൻ സി.ഇ.ഒയുമായ സജി ഗോപിനാഥ് നയിക്കുന്ന ചർച്ചയിൽ നിംസ് മെഡിസിറ്റി എം.ഡിയും നൂറുൽ ഇസ്ലാം യൂനിവേഴ്സിറ്റി പ്രോ ചാൻസലറുമായ എം.എസ്. ഫൈസൽഖാൻ, ക്രെഡായ് നാഷനൽ വൈസ് പ്രസിഡൻറും ട്രിവാൻഡ്രം ചേംബർ ഓഫ് കോമേഴ്സ് വൈസ് പ്രസിഡൻറും എസ്.ഐ പ്രോപ്പർട്ടീസ് എം.ഡിയുമായ എസ്.എൻ. രഘുചന്ദ്രൻ നായർ എന്നിവർ പങ്കെടുക്കും. കേരളത്തിൽനിന്നും വിവിധ ഗൾഫ് രാജ്യങ്ങളിൽനിന്നുമായി അഞ്ഞൂറിലധികം സംരംഭകരും വ്യവസായികളും പങ്കെടുക്കും. സംശയനിവാരണത്തിനും അവസരമുണ്ട്. ആസ്റ്റർ മിംസിെൻറ സഹകരണത്തോടെ നടക്കുന്ന ‘മാധ്യമം വെബ്ടോക്കി’ൽ പങ്കെടുക്കുന്നതിന് www. madhyamam.com/webinar സന്ദർശിച്ച് രജിസ്റ്റർ ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.