ബി.ജെ.പി സാധ്യത പട്ടിക: സാബു ജേക്കബും പി.സി ജോർജും മേജർ രവിയുമെല്ലാം പരിഗണനയിൽ
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ സാധ്യത പട്ടിക പുറത്ത്. തൃശൂരിൽനിന്ന് സുരേഷ് ഗോപി തന്നെ പട്ടികയിൽ ഇടം നേടിയെന്ന് വിവിധ ചാനലുകൾ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. പത്തനംതിട്ടയിൽ പി.സി. ജോർജിനെയും ഷോൺ ജോർജിനെയും പരിഗണിക്കുന്നു.
തിരുവനന്തപുരത്ത് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിനെയും കുമ്മനം രാജശേഖരനെയുമാണ് പരിഗണിക്കുന്നത്. എറണാകുളത്ത് അനിൽ ആന്‍റണിയെയും സാബു ജേക്കബിനെയും പരിഗണിക്കുന്നുണ്ട്.
ചാലക്കുടി മണ്ഡലത്തിൽനിന്നും മേജർ രവി, എ.എൻ രാധാകൃഷ്ണൻ, ബി. ഗോപാലകൃഷ്ണൻ എന്നിവരും പട്ടികയിലുണ്ട്. പി.കെ. കൃഷ്ണദാസിനെ കാസർകോട്ടുനിന്നും വി. മുരളീധരനെ ആറ്റങ്ങലിൽനിന്നും പരിഗണിക്കുന്നു. കോഴിക്കോട് സീറ്റിൽനിന്നും എം.ടി. രമേശോ ശോഭാ സുരേന്ദ്രനോ പ്രഫുൽ കൃഷ്ണനോ ആയിരിക്കും. ആലപ്പുഴയിൽ കൊല്ലപ്പെട്ട രൺജീത് ശ്രീനിവാസന്‍റെ ഭാര്യ ലിഷയെ പരിഗണിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.