പോപ്പുലർ ഫ്രണ്ട് ഹര്‍ത്താല്‍: ഇതുവരെ 2590 പേർ അറസ്റ്റിൽ

തിരുവനന്തപുരം :പോപ്പുലർ ഫ്രണ്ട്  നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് നടത്തിയ ഹര്‍ത്താലുമായി ബന്ധപ്പെട്ട് ഇതുവരെ 2590 പേർ അറസ്റ്റിലായി. ഇതുവരെ 361 കേസുകള്‍ പെലീസ് രജിസ്റ്റര്‍ ചെയ്തു. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഞായറാഴ്ച അറസ്റ്റിലായത് 31 പേരാണ്.

വിവിധ ജില്ലകളില്‍ അറസ്റ്റിലായവർ -തിരുവനന്തപുരം സിറ്റി-70, തിരുവനന്തപുരം റൂറല്‍ -190, കൊല്ലം സിറ്റി - 198, കൊല്ലം റൂറല്‍ -171, പത്തനംതിട്ട - 143, ആലപ്പുഴ -159, കോട്ടയം - 411, ഇടുക്കി -54, എറണാകുളം സിറ്റി - 95, എറണാകുളം റൂറല്‍ -101, തൃശൂര്‍ സിറ്റി -26, തൃശൂര്‍ റൂറല്‍-51, പാലക്കാട്-94, മലപ്പുറം- 278, കോഴിക്കോട് സിറ്റി - 93, കോഴിക്കോട് റൂറല്‍ -119, വയനാട്-117, കണ്ണൂര്‍ സിറ്റി-126, കണ്ണൂര്‍ റൂറല്‍ -31, കാസര്‍ഗോഡ്-63 എന്നിങ്ങനെയാണ്. 

Tags:    
News Summary - Popular Fund Hartal: 2590 people arrested so far

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.