തിരുവനന്തപുരം: കൊല്ലം പുറ്റിങ്ങലിൽ 110 പേരുടെ മരണത്തിനിടയാക്കിയ വെടിക്കെട്ട് ദുര ന്തം തടയുന്നതിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് മന്ത്രിസഭായോ ഗം തീരുമാനിച്ചു. റവന്യൂ, പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയാകും നടപടി. ദുരന്തം അന്വേഷിച്ച ജുഡീഷ്യൽ കമീഷൻ പി.എസ്. ഗോപിനാഥെൻറ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് തീരുമാനം.
പ്രദേശത്തിെൻറ ചുമതലയുണ്ടായിരുന്ന ഡിവൈ.എസ്.പി, സി.ഐ, എസ്.ഐ, വില്ലേജ് ഒാഫിസർ, തഹസിൽദാർ തുടങ്ങിയവർക്കെതിരെ നടപടിക്ക് കമീഷൻ നിർദേശിച്ചിരുന്നു. ഇവർക്കെതിരെ വകുപ്പുതല അച്ചടക്കനടപടി എന്തെന്ന് പരിശോധിച്ചശേഷം ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകാൻ പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറിയെ മന്ത്രിസഭായോഗം ചുമതലപ്പെടുത്തി.
വെടിക്കെട്ടിന് അനുമതി നിഷേധിച്ച കലക്ടറുടെ ഉത്തരവ് ധിക്കരിച്ച് സ്ഫോടക വസ്തുക്കളും വെടിക്കെട്ട് ഉപകരണങ്ങളും വൻതോതിലെത്തിച്ചിട്ടും തടയാനോ കസ്റ്റഡിയിലെടുക്കാനോ ഉദ്യോഗസ്ഥർ തയാറായില്ലെന്ന് കമീഷൻ കണ്ടെത്തിയിരുന്നു. 2016 ഏപ്രിൽ പത്തിനാണ് ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന വെടിക്കെട്ടിനിടെ വൻ ദുരന്തമുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.