കേന്ദ്രമന്ത്രി പൊൻരാധാകൃഷ്​ണ​െൻറ വാഹനം പൊലീസ്​ തടഞ്ഞു

പമ്പ: കേന്ദ്രമന്ത്രി പൊൻരാധാകൃഷ്​ണ​​​െൻറ വാഹനം പൊലീസ്​ തടഞ്ഞു. പ്രതിഷേധക്കാരുടെ വാഹനമാണെന്ന്​ തെറ്റിദ്ധരിച്ച്​ പമ്പയിൽവെച്ചാണ്​ പൊലീസ്​ വാഹനം തടഞ്ഞത്​. തുടർന്ന്​, അബദ്ധം മനസിലാക്കിയ പൊലീസ്​ ഉദ്യോഗസ്ഥർ മന്ത്രിയോട്​ മാപ്പ്​ പറഞ്ഞു. എസ്​.പി ഹരിശങ്കർ മാപ്പ്​ രേഖാമൂലം എഴുതി നൽകി. പൊലീസ്​ നടപടിയെ തുടർന്ന്​ മന്ത്രിയുടെ യാത്ര അരമണിക്കൂറോളം തടസ്സപ്പെട്ടു. സ്വകാര്യവാഹനത്തിലായിരുന്നു മന്ത്രിയുടെ യാത്ര

അതേസമയം, ശബരിമലയിലെ നിയന്ത്രണങ്ങൾ മാറ്റുന്നതിനെ കുറിച്ച്​ പരിഗണിക്കുമെന്ന്​ പൊലീസ്​ ഉറപ്പ്​ നൽകിയതായി പൊൻരാധാകൃഷ്​ണൻ പറഞ്ഞു. ​ഉന്നത പൊലീസ്​ ഉദ്യോഗസ്ഥരോട്​ സംസാരിച്ചതിന്​ ശേഷമായിരുന്നു അദ്ദേഹത്തി​​​െൻറ പ്രതികരണം.

ഇന്നലെ കേന്ദ്രമന്ത്രിയുടെ നേതൃത്വത്തിൽ സന്നിധാനത്ത്​ നാമജപം നടന്നിരുന്നു. 400ഒാളം പേരാണ്​ നാമജപത്തിൽ പ​െങ്കടുത്തത്​.

Tags:    
News Summary - Ponradhakrishnan vehicle Blocked by police-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.