പൊമ്പിളൈ ഒരുമൈ നിരാഹാരം അഞ്ചാം ദിവസത്തിലേക്ക്

മുന്നാർ: പൊമ്പിളെ ഒരുമൈ നടത്തുന്ന നിരാഹാര സമരം അഞ്ചാം ദിനത്തിലേക്ക് കടന്നു. പൊമ്പിളൈ ഒരുമൈ പ്രവർത്തകരെ അപമാനിച്ച മന്ത്രി എം.എം മണി മൂന്നാരിലെത്തി മാപ്പ് പറയണമെന്നാവശ്യപ്പെട്ടാണ് പ്രവർത്തകർ സമരം ചെയ്യുന്നത്. അതിനിടെ പന്തൽ ആക്രമിച്ചവർക്കെതിരെ സമര സമിതി നൽകിയ പരാതിയിന്മേൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മന്ത്രി എം.എം മണിയുടെ പ്രസംഗത്തെ ഹൈകോടതി ഇന്നലെ നിശിതമായി വിമർശിച്ചിരുന്നു. തുടർന്ന് രാജാക്കാട് പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രസംഗത്തിന്‍റെ ദൃക്‌സാക്ഷികളുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. വിവിധ സംഘടനകൾ സമരത്തിന് ഐക്യദാർഢ്യവുമായി സമരപ്പന്തലിൽ എത്തുന്നുണ്ട്.

നിരാഹാരമിരിക്കുന്ന ഗോമതി, കൗസല്യ, രാജേശ്വരി എന്നിവരുടെ ആരോഗ്യനില തൃപ്തികരമല്ലെന്നാണ് മെഡിക്കൽ സംഘത്തിന്‍റെ റിപ്പോർട്ട്. അതിനാൽ ഇന്ന് തന്നെ സമരക്കാരെ ആശുപത്രിയിലേക്ക് മാറ്റാൻ പൊലീസ് ശ്രമം നടത്തിയേക്കുമെന്നാണ് സൂചന.

Tags:    
News Summary - Pombila orumai fast strike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.