കൊച്ചി: പി.വി. അൻവർ എം.എൽ.എയുടെ വാട്ടർ തീം പാർക്കിന് അനുമതി നൽകാനാവില്ലെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ഹൈകോടതിയിൽ. നേരേത്ത ഉപാധികളോടെ അനുമതി നൽകിയിരുന്നു. എന്നാൽ, ഉപാധികളൊന്നും പാലിച്ചിട്ടില്ല. അതിനാൽ തുടർന്നും പാർക്കിന് പ്രവർത്തനാനുമതി നൽകാനാവില്ലെന്നാണ് ബോർഡ് അറിയിച്ചത്. അനുമതി റദ്ദാക്കിയ ബോർഡ് നടപടി ചോദ്യം ചെയ്ത് അൻവർ നൽകിയ ഹരജിയിലാണ് വിശദീകരണം.
നേരേത്ത കേസ് പരിഗണിക്കവേ വീണ്ടും പാർക്ക് സന്ദർശിച്ച് റിപ്പോർട്ട് നൽകാൻ മലിനീകരണ നിയന്ത്രണ ബോർഡ് എൻവയൺമെൻറ് എൻജിനീയർക്ക് ഹൈകോടതി നിർദേശം നൽകിയിരുന്നു. തുടർന്നാണ് ബോർഡ് വിശദീകരണം നൽകിയത്. കൂടരഞ്ഞിയിലെ പി.വി.ആർ നാച്വറൽ പാർക്കിെൻറ പ്രവര്‍ത്തനാനുമതി റദ്ദാക്കി ബോർഡിെൻറ കോഴിേക്കാട് ഒാഫിസിൽനിന്ന് നൽകിയ നോട്ടീസാണ് അൻവർ കോടതിയിൽ ചോദ്യം ചെയ്തത്.
നേരേത്ത വായു മലിനീകരണം ചോദ്യം ചെയ്ത് നൽകിയ ഹരജിയെത്തുടർന്ന് പാർക്ക് സന്ദർശിച്ച് റിപ്പോർട്ട് നൽകാൻ എൻവയൺമെൻറ് എൻജിനീയറോട് ഹൈകോടതി നിർദേശിച്ചിരുന്നു. മലിനീകരണ നിയന്ത്രണ ബോര്‍ഡിെൻറ നിര്‍ദേശങ്ങള്‍ ലംഘിച്ചാണ് പാര്‍ക്ക് പ്രവര്‍ത്തിക്കുന്നതെന്നായിരുന്നു ഹരജിയിലെ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.