കൊച്ചി: ജീവിതത്തിൽ ഇതുവരെ നേരിൽ കണ്ടിട്ടില്ലാത്ത ഫേസ്ബുക്ക് സുഹൃത്തുക്കളായ കാസർക ോട്ടുള്ള നിയാസ് മലബാരിയും മലപ്പുറം പൊന്നാനി പാലപ്പെട്ടിക്കാരൻ അഷ്കർ കെ.എയും ബഷീർ എടപ്പാളും ലോക്സഭ തെരഞ്ഞെടുപ്പിൽ പന്തയം വെച്ചു; ഒന്നല്ല രണ്ടു പന്തയം. രണ്ടിലും തോറ്റ അ ഷ്കർ വാക്കുപാലിച്ചപ്പോൾ പിറന്നത് ഫേസ്ബുക്ക് സൗഹൃദത്തിനപ്പുറത്തുള്ള സഹജീവി സ്നേഹ ത്തിെൻറയും ജീവകാരുണ്യത്തിെൻറയും അനുകരണീയ മാതൃക.
ഇവർ മൂവരും കണ്ടിട്ടില്ലാത്ത ആ ലപ്പുഴ കായംകുളത്തെ കെ.എസ്.യു പ്രവർത്തകൻ റാഫി പെരിങ്ങാലയുടെ (22) വൃക്ക മാറ്റിവെക്കൽ ചികിത്സക്കാണ് ഒന്നേകാൽ ലക്ഷം രൂപ വരുന്ന പന്തയത്തുക നൽകിയത്. ഇതിനെല്ലാം കാരണമായത് കാസർകോട് രാജ്മോഹൻ ഉണ്ണിത്താെൻറ ജയവും വടകരയിൽ പി.ജയരാജെൻറ തോൽവിയും.
കോൺഗ്രസിെൻറ സജീവ അണികളും സൈബർ പ്രവർത്തകരുമാണ് ബെറ്റിൽ ജയിച്ച നിയാസും ബഷീറും. അഷ്കർ ഇടതുപ്രവർത്തകനും. പ്രത്യയശാസ്ത്രങ്ങൾ തമ്മിൽ പോരാടാറുണ്ടെങ്കിലും നല്ല സൗഹൃദം കാത്തുവെക്കുന്നവർ. മൂവർക്കും ഗൾഫിലാണ് ജോലി.
ബഷീറും അഷ്കറും തമ്മിലായിരുന്നു ആദ്യബെറ്റ്. അതും ഫേസ്ബുക്ക് പോസ്റ്റിന് കീഴിലുള്ള കമൻറ് ബോക്സിൽ. പി.ജയരാജൻ തോറ്റാൽ ഒരു ലക്ഷം തരാമെന്ന് അഷ്കറും ജയിച്ചാൽ ഒരു ലക്ഷം തരാമെന്ന് ബഷീറും വാതുവെച്ചു. സമാനമായി ഉണ്ണിത്താൻ തോറ്റാൽ 25,000 രൂപ നൽകാമെന്ന് നിയാസും ജയിച്ചാൽ ഇതേ തുക തരാമെന്ന് അഷ്കറും പന്തയം വെച്ചു.
അഷ്കർ തോറ്റാൽ റാഫിയുടെ ചികിത്സ സഹായത്തിന് പണം നൽകണമെന്ന് മൂവരും പറഞ്ഞുറപ്പിച്ചിരുന്നു. ഫലം വന്നതോെട ബഷീറും നിയാസും വിജയികളായി. അങ്ങനെയാണ് കുവൈത്തിൽ അക്കൗണ്ടൻറായ അഷ്കർ വാക്കുപാലിച്ച് റാഫിയുടെ അക്കൗണ്ടിലേക്ക് തുക നിക്ഷേപിക്കുന്നത്. റാഫിക്കുവേണ്ടി എസ്.എഫ്.ഐ കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി ഫേസ്ബുക്ക് പേജിലിട്ട സഹായാഭ്യർഥനയും വാർത്തയായിരുന്നു.
റാഫിക്ക് നൽകിയത് ചെറിയ തുകയാണെന്നും ഇനിയും എട്ടുലക്ഷത്തോളം രൂപ ആവശ്യമുണ്ടെന്നും കാണിച്ച് നിയാസ് തന്നെയാണ് കരുണാർദ്രമായ പന്തയകഥ ഫേസ്ബുക്കിലിട്ടത്.
Muhammed RAFI, Federal Bank Branch - Kayamkulam, Account No - 10540100300824, Ifs Code: FDRL0001054 എന്നീ അക്കൗണ്ട് വിവരങ്ങളുൾെപ്പടെയാണ് പോസ്റ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.