മന്ത്രിയു​ടെ കാറിന്​ വേഗത കുറയില്ലേ..? പോലീസിലെ ട്രോളന്മാർക്കും ഉത്തരംമുട്ടി

കേരള പോലീസിന്‍െറ ട്രോളന്മാർ തകർക്കുകയാണ്​...
പുതിയ കാലത്തിന്‍െറ ആശയവിനിമയ മാർഗമായ ട് രോൾ ഏറ്റവും സമർത്ഥമായി ഉപയോഗിച്ച്​ ജനങ്ങളെ ബോധവത്​കരിക്കാൻ പോലീസിന്‍െറ ഫേസ്​ബുക്ക്​ പേജിലെ ‘ഒൗദ്യോഗിക ട്രോളന്മാരെ’ കഴിഞ്ഞേയുള്ളു.

കഴിഞ്ഞ ദിവസം ഫ്രീ വൈഫൈയിലെ ചതിക്കുഴികളെ കുറിച്ച്​ മുന്നറിയിപ്പു നൽകാൻ ഇറക് കിയ ട്രോൾ ഒരൊന്നൊന്നരയായിരുന്നു. പ്രിയാ വാര്യരുടെ കണ്ണിറുക്കലിൽ വീഴുന്ന വൈഫൈ മോഹികളുടെ അങ്ങേത്തലയ്​ക്ക ൽ ചൂണ്ടയുമായി കാത്തിരിക്കുന്ന ഹാക്കർമാരെ ചിത്രീകരിച്ചായിരുന്നു പോലീസി​​​​​​െൻറ മുന്നറിയിപ്പ്​.

സംഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയാണ്​. പത്രങ്ങൾ പോലും ഇൗ വൈഫൈ ചതിക്കുഴിയെ കുറിച്ച്​ പ്രാധാന്യത്തോടെ വാർ ത്തകൾ നൽകിയിട്ടുണ്ട്​.

വൈഫൈയിലെ ചതിക്കുഴികളെക്കുറിച്ച്​ മുന്നറിയിപ്പ്​ നൽകി കേരള പോലീസ്​ പുറത്തിറക്കിയ ട്ര ോൾ

നേരിട്ട്​ പോലീസിന്‍െറ എഫ്​.ബി പേജിൽ ഹാക്കർമാരെ കുറിച്ച്​ ചോദിച്ച ചിലർക്ക്​ നൈസായ ി പോലീസ്​ ട്രോളേഴ്​സ്​ നൽകിയ കിടിലൻ മറുപടി സ്​ക്രീൻ ഷോട്ടടക്കം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റായി ഒാടുന്നു.
‘സർ, ഇൗ ഹാക്കർ എന്നു പറയുന്നവൻ എങ്ങനെയിരിക്കും.. ഒന്ന്​ മനസ്സിലാക്കി വെക്കാനാ..’
എന്നായിരുന്നു പോലീസിനോട്​ ഒരു വിദ്വാ​​​​​​െൻറ ചോദ്യം..
അതിനു കൊടുത്ത മറുപടിയാണ്​ മരണമാസ്​...
‘ഇരിക്കുമ്പോ എല്ലാവരും ഇരിക്കും പോലെ തന്നെയിരിക്കും...’
എന്നായിരുന്നു പോലീസ്​ മറുപടി...
ഇത്​ മറുപടിയല്ല, കുറുവടിയാണെന്ന്​ ചിലർ...

ഇൗ ഹാക്കർ എങ്ങനെയിരിക്കും...?

ഇങ്ങനെ ചോദ്യത്തിനു മർമമറിഞ്ഞ്​, കുറിക്കു കൊള്ളുന്ന ചിലപ്പോഴൊക്കെ മുഖത്തടിച്ച കണക്കെ മറുപടി നൽകുന്ന പോലീസ്​ ട്രോളന്മാർക്കും കിട്ടി നല്ലൊരു വീക്ക്​..

കഴിഞ്ഞ ദിവസമാണ്​ റോഡുകളിലെ പുതിയ വേഗപരിധി സംബന്ധിച്ച പട്ടിക പോലീസ്​ എഫ്​.ബിയിൽ പോസ്​റ്റ്​ ചെയ്​തത്​. വിദ്യാഭ്യാസ സ്​ഥാപനങ്ങൾക്ക്​ സമീപം എല്ലാത്തരം വാഹനങ്ങളുടെയും വേഗത 30 കിലോ മീറ്ററായി നിജപ്പെടുത്തിയ പട്ടികയിൽ ദേശീയ പാതയിൽ ബൈക്കുകൾക്കും ബസ്സുകൾക്കും ലോറികൾക്കും 60 കിലോ മീറ്റർ വീതവും ഒാ​േട്ടാ റിക്ഷകൾക്ക്​ 50 കിലോ മീറ്ററും കാറുകൾക്ക്​ 85 കിലോ മീറ്ററായും ക്രമപ്പെടുത്തിയിട്ടുണ്ട്​. നാലുവരി പാതയിൽ ബൈക്കി​​​​​​െൻറ വേഗം 70ഉം കാറുകളുടെത്​ 90 ആണ്​. പോസ്​റ്റ്​ ഇട്ട്​ മിനിട്ടുകൾക്കകം വന്ന ചോദ്യം ‘മന്ത്രി വാഹനങ്ങൾക്കും പൈലറ്റ്​ വാഹനങ്ങൾക്കും ഇത്​ ബാധകമാണോ സർ..?’ എന്നായിരുന്നു. ഇൗ ചോദ്യത്തിന്​ പോലീസിലെ ട്രോളന്മാർ നൽകിയ മറുപടി പക്ഷേ, തിരിച്ചടിയായി.

‘സമയത്തിന് വളരെയധികം വിലയുള്ളവരാണ് രാജ്യത്തെ പ്രധാനമന്ത്രി, സംസ്ഥാന മുഖ്യമന്ത്രി, മറ്റു മന്ത്രിമാർ തുടങ്ങിയവർ. ഇവർക്ക് വേണ്ടി ട്രാഫിക് റെഗുലേഷൻസ് ഉണ്ടാകാറുണ്ട്..’ എന്നായിരുന്നു പോലീസി​​​​​​െൻറ കൈവിട്ടുപോയ മറുപടി.
‘അപ്പോൾ നാട്ടുകാരുടെ സമയത്തിന്​ യാതൊരു വിലയുമില്ലേ..?’
എന്ന സാധാരണ ചോദ്യം മുതൽ പല തരത്തിലുള്ള മറുചോദ്യങ്ങൾ കൊണ്ട്​ പോലീസിനെ വലയ്​ക്കുകയാണ്​ ഫേസ്​ബുക്കന്മാർ.

‘അപ്പോ അവരെ തിരഞ്ഞെടുത്ത നമ്മളെപ്പോലെ ഉള്ളവരുടെ സമയത്തിനോ ജീവനോ വിലയില്ലേ..?’

‘അപ്പോ ഇവർ പോകുന്ന വഴിയിൽ സഞ്ചരിക്കുന്ന സാധാരണക്കാരുടെ സമയത്തിനും ജീവനും എന്തു വില.. ?’

‘ഒന്നു പോ സാറെ. അവരുടെ സമയത്തിന് മാത്രമേ വിലയുള്ളൂ?? പൊതുജനങ്ങളുടെ സമയത്തിന് ഒരു വിലയും ഇല്ലേ.. ഇവർ എന്ത് ഉണ്ടാകാൻ ആണ് ഇങ്ങനെ പോകുന്നത്..?’ എന്നിങ്ങനെ ചോദ്യാവലി നീളുകയാണ്​..

കൈവിട്ട വാക്കും കൈവിട്ട ​ട്രോളും ഒരുപോലെയാ...



‘സാറേ, ഇവരും ഈ ട്രാഫിക്ക് ബ്ലോക്കിൽ ഒക്കെ കിടന്ന് കുണ്ടും കുഴിയിൽ കൂടി ഒക്കെ യാത്ര ചെയ്താൽ അല്ലേ അവർക്ക് നാടിന്റെ യഥാർത്ഥ പ്രശ്നങ്ങൾ മനസ്സിലാകൂ..’ എന്ന്​ മറ്റൊരാളുടെ കുസൃതി ചോദ്യം.

രാജ്യത്തി​​​​​​െൻറ നിയമം എല്ലാവർക്കും ഒരു പോലെയാണെന്ന്​ പോലീസിനെ തന്നെ ഒാർമിപ്പിക്കുന്നുണ്ട്​ ചിലർ.

‘ആശുപത്രി ആവശ്യങ്ങൾക്കും ചിലപ്പോൾ ഒക്കെ ജോലിസ്ഥലത്തും ബാങ്കിലും ഒക്കെ സമയത്തിന് വില ഉണ്ടാവാറുണ്ട്. അപ്പോൾ സാധാരക്കാരൻ അമിതവേഗതയിൽ പോയാൽ നിയമം കണ്ണടക്കില്ല. അവനോട് പറയും നിന്റെ ആവശ്യത്തിന് നീ നേരത്തെ ഇറങ്ങണം ന്ന്... ഇതേ കാര്യം മന്ത്രിക്കും രാഷ്ട്രീയക്കാർക്കൊക്കെയും ബാധകമാക്കണം...’ എന്ന്​ പോലീസിന്​ ഉപദേശം നൽകാനും മറ്റൊരാഹ മറന്നില്ല.

‘മന്ത്രിമാരുടെ കാറിന്റെ സ്പീഡ് ന്താ കുറയില്ലേ. അവർ ചീറി പായുമ്പോൾ ഈ സ്കൂൾ, കോളേജ്, മുൻസിപ്പാലിറ്റി,ദേശീയ പാത, സംസ്​ഥാന പാത ഒക്കെ വഴി മാറി കൊടുക്കുമോ..’? എന്ന്​ മറ്റൊരാളുടെ ന്യായമായ സംശയം...

‘പ്രധാനമന്ത്രിക്ക് ഫ്ലൈറ്റ് മിസ്സ് ആയാൽ ആരു സമാധാനം പറയും, അതുകൊണ്ട് ആണ് പ്രത്യേക റെഗുലേഷൻ..’ എന്ന്​ ഒരാൾ സമാധാനിക്കുന്നു...

എന്തായാലും ഉള്ളിലിരുപ്പ്​ അറിയാതെ വെളിപ്പെടുത്തി പോയ പോലീസ്​ ട്രോളന്മാർക്ക്​ ഇൗ​ ചോദ്യങ്ങൾക്കും സന്ദേഹങ്ങൾക്കുമൊന്നും ഇതുവരെ മറുപടി പറഞ്ഞിട്ടില്ല.
പത്ത്​ ലക്ഷത്തിനു മുകളിൽ ലൈക്കുകളുള്ള അതിലുമേറെ പേർ ഫോളോ ചെയ്യുന്ന പേജാണ്​ പോലീസി​െൻത്​.

Tags:    
News Summary - police trollers have no answer in certain questions -police story

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.