തലപ്പാറ ബീവറേജ് ഷോപ്പിന് മുന്നിലെ തിരക്ക്

മദ്യഷോപ്പിൽ തിരക്കിന് പൊലീസ്​ കാവൽ; സ്​കൂളിൽ പുസ്തക വിതരണം നിർത്തിച്ചു

വേങ്ങര (മലപ്പുറം): ആളുകൾ കൂട്ടം കൂടുന്നു എന്നാരോപിച്ച്​ സ്കൂളിൽ പുസ്തകവും ഭക്ഷ്യകിറ്റും വിതരണം ചെയ്യുന്നത്​ പൊലീസ് നിർത്തിവെപ്പിച്ചു. എന്നാൽ, ഇതേ പൊലീസ് തന്നെ ബീവറേജ് ഷോപ്പിൽ മദ്യം വാങ്ങാനെത്തിയ നൂറു കണക്കിന് പേരുടെ തിരക്ക് കണ്ടില്ലെന്നു നടിച്ചു സംരക്ഷണം നൽകുകയും ചെയ്​തു. പുസ്തക വിതരണം നിർത്തിച്ച്​ മദ്യവിതരണത്തിന് കാവൽ നിന്ന തിരൂരങ്ങാടി പൊലീസിന്‍റെ നടപടിയാണ്​ വിവാദമാവുന്നത്.

അബ്ദുറഹ്മാൻ നഗർ ഹയർ സെക്കൻഡറി സ്‌കൂളിലാണ്​ പൊലീസ്​ ഇടപെട്ട്​ വിതരണം തടഞ്ഞത്​. പൊലീസ്​ അനുമതിയോടെ ഏതാനും രക്ഷിതാക്കളെ സ്കൂളിൽ വിളിച്ചു വരുത്തിയായിരുന്നു പുസ്തകവും ഭക്ഷ്യകിറ്റും വിതരണം ചെയ്തത്. വിതരണം നടക്കുന്നതിനിടെ തിരൂരങ്ങാടി എസ് ഐ യുടെ നേതൃത്വത്തിൽ പോലീസെത്തി ആളുകൾ കൂട്ടം കൂടുന്നുവെന്നാരോപിച്ചു വിതരണം നിർത്തി വെപ്പിക്കുകയായിരുന്നു.

ആയിരത്തിലധികം വിദ്യാർത്ഥികൾ അധ്യയനം നടത്തുന്ന ഈ സ്കൂളിൽ ഏതാനും രക്ഷിതാക്കളെ വിളിച്ചു വരുത്തിയാണ്​ ഭക്ഷ്യകിറ്റും പുസ്തകങ്ങളും വിതരണം ചെയ്തിരുന്നത്. അതിനിടെയാണ് പൊലീസെത്തി വിതരണം അലങ്കോലമാക്കിയതെന്നു നാട്ടുകാർ കുറ്റപ്പെടുത്തുന്നു. അതേസമയം നൂറുകണക്കിനാളുകൾ ഒരേസമയം തിക്കിത്തിരക്കിയ ബീവറേജ് ഷോപ്പിലെ മദ്യകച്ചവടത്തിനു ഇതേ തിരൂരങ്ങാടി പൊലീസ് തന്നെ കാവൽ നിന്നത് വിരോധാഭാസമായെന്നു നാട്ടുകാർ പറയുന്നു.

Tags:    
News Summary - police stopped book distribution at the school and guarding for liquor sale

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.