തിരുവനന്തപുരം: കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് പൊലീസ് പിടികൂടി കോടതിയിൽ ഹാജരാക്കുന്നവർ ജാമ്യം ലഭിച്ച ശേഷം ജാമ്യവ്യവസ്ഥകൾ ലംഘിക്കുന്ന പശ്ചാത്തലത്തിൽ പൊലീസ് സ്റ്റേഷനുകൾ, സർക്കിൾ ഓഫിസുകൾ, സബ്ഡിവിഷനൽ ഓഫിസുകൾ എന്നിവിടങ്ങളിൽ പുതുതായി ജാമ്യവ്യവസ്ഥ രജിസ്റ്റർ സൂക്ഷിക്കാൻ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ നിർദേശം നൽകി.
ഹൈകോടതിയും കീഴ്കോടതികളും ഇന്ത്യൻ തെളിവ് നിയമത്തിെൻറ 437-ാം വകുപ്പുപ്രകാരം കർശന വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിക്കുന്നത്. ജാമ്യം ലഭിക്കുന്ന വ്യക്തി കൃത്യമായ ഇടവേളകളിൽ അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകുക എന്നത് ജാമ്യവ്യവസ്ഥയുടെ ഭാഗമാണ്.
പ്രതികൾ വിചാരണ സമയത്ത് കോടതികളിൽ ഹാജരാകാത്ത സംഭവങ്ങളും ചില കേസുകളിൽ ഉണ്ടാകാറുണ്ട്. ഇതുൾപ്പെടെ ജാമ്യവ്യവസ്ഥകൾ ലംഘിച്ചാൽ ആ വിവരം ഗവ. പ്ലീഡർ മുഖേനയോ പബ്ലിക് േപ്രാസിക്യൂട്ടർ മുഖേനയോ അന്വേഷണ ഉദ്യോഗസ്ഥൻ ജാമ്യംനൽകിയ കോടതിയെ ധരിപ്പിച്ച് ജാമ്യം റദ്ദാക്കാനുള്ള നടപടി സ്വീകരിക്കണം. എന്നാൽ, ജാമ്യവ്യവസ്ഥ ലംഘിക്കുന്ന പല കേസുകളിലും ഇത്തരത്തിൽ നടപടി ഉണ്ടാകുന്നില്ല. ഇതേത്തുടർന്നാണ് ഡി.ജി.പിയുടെ നിർദേശം.
അതത് സ്റ്റേഷൻ റൈറ്റർമാർക്കാണ് ഇത്തരം ജാമ്യവ്യവസ്ഥ രജിസ്റ്റർ സൂക്ഷിക്കാൻ ചുമതല. ജാമ്യവ്യവസ്ഥ രജിസ്റ്റർ എല്ലാ സ്റ്റേഷനുകളിലും കൃത്യമായി സൂക്ഷിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ജില്ല പൊലീസ് മേധാവികൾക്ക് നിർേദശം നൽകി. കൂടാതെ ഈ രജിസ്റ്ററിെൻറ ഒരു വാരാന്ത്യ റിപ്പോർട്ട് ലഭ്യമാക്കി േക്രാഡീകരിച്ച് സൂക്ഷിക്കാനും നിർദേശവും ഡി.ജി.പി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.