ശാസ്താംകോട്ട: സേവന വ്യവസ്ഥകളിലെ അപര്യാപ്തതയും ക്യാമ്പിലേക്ക് ഏതുനിമിഷവും തിരിച്ചയക്കപ്പടുമെന്ന ഭീഷണിയും കാരണം സ്റ്റേഷനുകളിൽ അടിമപ്പണി ചെയ്യാൻ നിർബന്ധിതരാകുകയാണെന്ന് പൊലീസ് ഡ്രൈവർമാർ. ഉദ്യോഗസ്ഥരുടെ സ്വകാര്യ ആവശ്യങ്ങൾക്ക് വാഹനം വിട്ടുകൊടുക്കാനും ലോഗ്ബുക്കിൽ വ്യാജ രേഖപ്പെടുത്തലുകൾ വരുത്താനും തയാറായില്ലെങ്കിൽ കടുത്ത അച്ചടക്കനടപടി ഏറ്റുവാങ്ങേണ്ടിവരുമെന്നും ഇവർ പറയുന്നു.
ജില്ല സായുധ റിസർവ് ക്യാമ്പാണ് പൊലീസ് ഡ്രൈവർമാരുടെ മാതൃയൂനിറ്റ്. ഇവിടെനിന്നാണ് വിവിധ സ്റ്റേഷനുകളിലേക്കും സർക്കിളുകളിലേക്കും സബ്ഡിവിഷനിലേക്കും ഡ്രൈവർമാരെ നിയമിക്കുന്നത്. പൊലീസുകാരുടെ ഡ്യൂട്ടി സമയം എട്ട് മണിക്കൂറാണെങ്കിലും ഡ്രൈവർമാർക്ക് 24 മണിക്കൂറും ഡ്യൂട്ടിയാണ്. വീടിനടുത്തുള്ള സ്റ്റേഷനുകളിലേക്കും പൊലീസ് ഓഫിസുകളിലേക്കും നിയമനംവാങ്ങി വന്നതായതിനാൽ വഴങ്ങിയില്ലെങ്കിൽ ക്യാമ്പിലേക്ക് തിരികെ പോകേണ്ടിവരുന്നത് ഡ്രൈവർമാക്ക് വ്യക്തിപരമായി അസൗകര്യങ്ങൾ സൃഷ്ടിക്കും. ഈ അവസ്ഥയാണ് തങ്ങളെ നിയമവിരുദ്ധ പ്രവൃത്തികൾക്ക് കൂട്ടുനിൽക്കാൻ നിർബന്ധിതമാക്കുന്നതെന്ന് അവർ പറയുന്നു.
മതിയായ പ്രമോഷൻ തസ്തികകൾ ഇല്ലാത്തതും ഈ ദുസ്ഥിതിക്ക് കാരണമാണ്. സംസ്ഥാനത്ത് പൊലീസ് ഡ്രൈവർമാരുടെ 3,000 തസ്തികകളാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.