തിരുവനന്തപരും: പരിക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പൊലീസ് ഓഫിസർ ഗവാസ്കറിെൻറ ചികിത്സാപുരോഗതി വിലയിരുത്താൻ മെഡിക്കൽ ബോർഡ് യോഗം ചേർന്നു. ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷർമദിെൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ന്യൂറോസർജറി, ജനറൽസർജറി, ഇ.എൻ.ടി, ഒഫ്താൽമോളജി, ഓർത്തോപീഡിക് ഡോക്ടർമാർ പങ്കെടുത്തു.
ഗവാസ്കറിെൻറ കാഴ്ചക്കുള്ള ബുദ്ധിമുട്ടിനു പ്രാഥമിക പരിശോധനയിൽ കാര്യമായ തകരാറ് കണ്ടുപിടിക്കാനായില്ല. അതിനാൽ കണ്ണിെൻറ സൂക്ഷ്മപരിശോധനക്കായി വെള്ളിയാഴ്ച കണ്ണാശുപത്രിയിൽ എത്തിച്ചേരാൻ ആവശ്യപ്പെട്ടു. തലയുടെ സി.ടി സ്കാൻ റിപ്പോർട്ടിെൻറ കൂടി അടിസ്ഥാനത്തിൽ തുടർചികിത്സകൾ തീരുമാനിക്കുമെന്ന് സൂപ്രണ്ട് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.