തിരുവനന്തപുരം: പൊലീസ് ഡ്രൈവര്‍ ഗവാസ്കര്ക്കെതിരായി സി.െഎക്ക് നൽകിയ മൊഴിയിലുറച്ച് എ.ഡി.ജി.പി സുദേഷ്കുമാറിെൻറ മകള്‍. പൊലീസ് ഒൗദ്യോഗിക വാഹനം കാലിൽ കയറിയാണ് തനിക്ക് പരിക്കേറ്റതെന്ന് മുമ്പ് വനിത സി.െഎക്ക് മുമ്പാകെ നൽകിയ മൊഴിയാണ് ക്രൈംബ്രാഞ്ച് മൊഴിയെടുപ്പിലും ആവര്‍ത്തിച്ചത്. ഇവരുടെ മൊഴിയും ചികിത്സതേടിയ സ്വകാര്യ ആശുപത്രിയിലെ രേഖയും വ്യത്യസ്തമാണെങ്കിലും കൂടുതല്‍ തെളിവുകൾ ലഭ്യമായശേഷം മാത്രം ഇവർക്കെതിരെ തുടർനടപടികൾ മതിയെന്ന നിലപാടിലാണ് അന്വേഷണസംഘം. ഒാേട്ടാ തട്ടിയാണ് പരിക്കേറ്റതെന്നായിരുന്നു ആശുപത്രിയിൽ ഇവർ പറഞ്ഞിരുന്നത്.
പരാതിയിലും ആശുപത്രി രേഖയിലും പൊരുത്തക്കേടുകള്‍ വ്യക്തമായതോടെയാണ് ക്രൈംബ്രാഞ്ച് സംഘം എ.ഡി.ജി.പി സുദേഷ്കുമാറിെൻറയും മകളുടെയും ഭാര്യയുടെയും മൊഴിയെടുത്തത്. ഗവാസ്കറിെൻറ പെരുമാറ്റം പലപ്പോഴും ചൊടിപ്പിച്ചിട്ടുണ്ട്. അയാളുടെ സേവനം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അതൊന്നും അംഗീകരിക്കാതെ അയാൾ വീണ്ടും ജോലിക്ക് വരികയായിരുന്നു.
സംഭവദിവസം കനകക്കുന്നിലേക്ക് പോകുന്ന നേരവും തർക്കങ്ങളുണ്ടായി. തുടർന്ന് താൻ വാഹനത്തിൽനിന്ന് ഇറങ്ങാൻ തീരുമാനിച്ചു. എന്നാൽ തന്നോട് അപമര്യാദയായി പെരുമാറിയ ഗവാസ്കര്‍ തെൻറ കാലിലൂടെ അമിതവേഗത്തിൽ വാഹനം ഒാടിച്ചുകയറ്റിയെന്നാണ് മകൾ െമാഴിനൽകിയത്.
അതേസമയം മര്‍ദനമേറ്റ ഗവാസ്കർ നിയമപോരാട്ടം തുടരുമെന്ന് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.