തിരുവനന്തപുരം: പൊതുജനങ്ങൾക്ക് സംതൃപ്തമായ പൊലീസ് സേവനം നൽകുന്നതിൽ കേരള പൊലീസിന് വീണ്ടും ദേശീയ തലത്തിൽ പ്രശംസ. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ദി ഇന്ത്യൻ പൊലീസ് ഫൗണ്ടേഷൻ പുറത്തിറക്കിയ സർവേയിലാണ് ആന്ധ്ര (സ്മാർട്ട് ഇൻഡക്സ് സ്കോർ- 8.11), തെലങ്കാന (8.10), അസം (7.89), കേരളം (7.53), സിക്കിം (7.18) സംസ്ഥാനങ്ങൾ ആദ്യ അഞ്ച് സ്ഥാനങ്ങളിലെത്തിയത്. പഞ്ചാബ് (6.07), ഝാർഖണ്ഡ് (6.07), ഛത്തിസ്ഗഢ് (5.93), ഉത്തർപ്രദേശ് (5.81), ബിഹാർ (5.74) എന്നിവയാണ് അവസാന അഞ്ച് സ്ഥാനത്ത്.
സംസ്ഥാനത്തെ ജനങ്ങളിൽ നടത്തിയ സർവേയുടെ കണ്ടെത്തലാണിത്. പൊലീസിെൻറ പ്രവർത്തനം, മികച്ച രീതിയിലുള്ള പെരുമാറ്റം, വേഗത്തിലുള്ള ഇടപെടൽ, സഹായകവും സൗഹൃദവുമായ പെരുമാറ്റം, സാങ്കേതിക വിദ്യയിലൂന്നിയുള്ള പ്രവർത്തനം, അഴിമതി രഹിത പ്രവർത്തനം, ക്രമസമാധാന പാലനം എന്നിവയെ അടിസ്ഥാനമാക്കിയാണ് റാങ്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.