കൊലവിളി പ്രസംഗം; ബി.ജെ.പി നേതാവിനെതിരെ കേസ്​ video

തിരുവനന്തപുരം: കൊലവിളി പ്രസംഗം നടത്തിയ ബി.ജെ.പി തിരുവനന്തപുരം ജില്ല പ്രസിഡൻറ് അഡ്വ. സുരേഷിനെതിരെ കേസ്​. നെയ്യാറ്റിങ്കര പൊലീസാണ്​ സ്വമേധയാ കേസെടുത്തത്​. രാവിലെ നടന്ന ബി.ജെ.പി പരിപാടിയുടെ വിഡിയോ പൊലീസും കാമറയിൽ പകർത്തിയിരുന്നു. സംഭവം മാധ്യമങ്ങൾ വാർത്തയാക്കിയതിനെ തുടർന്ന്​ പൊലീസ്​ പ്രസംഗം പരി​​ശോധിക്കുകയും കേസെടുക്കുകയുമായിരുന്നു.​ 

Full View

ആ​നാ​വൂ​രി​ല്‍ ആ​ര്‍.​എ​സ്.​എ​സ് നേ​താ​വി​നെ വെ​ട്ടി​പ്പ​രി​ക്കേ​ല്‍പി​ച്ച പ്ര​തി​ക​ളെ പൊ​ലീ​സ് സം​ര​ക്ഷി​ക്കു​ന്നെ​ന്നാ​രോ​പി​ച്ച് സം​ഘ്പ​രി​വാ​ര്‍ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നെ​യ്യാ​റ്റി​ന്‍ക​ര ഡി​വൈ.​എ​സ്.​പി ഓ​ഫി​സി​േ​ല​ക്ക്​ ന​ട​ത്തി​യ​ മാ​ര്‍ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്​​താ​ണ്​ അ​ഡ്വ. എ​സ്. സു​രേ​ഷ്​​ പൊ​ലീ​സി​നെ​യും സി.​പി.​എ​മ്മി​നേ​യും വെ​ല്ലു​വി​ളി​ച്ച്​ പ്ര​കോ​പ​ന​പ്ര​സം​ഗം ന​ട​ത്തി​യ​ത്.

‘ആ​ർ.​എ​സ്.​എ​സി​​​െൻറ ജി​ല്ല നേ​താ​വി​നെ ആ​ക്ര​മി​ച്ച​തി​നു​ശേ​ഷ​വും ക​ഴി​ഞ്ഞ 20 ദി​വ​സ​മാ​യി ആ​നാ​വൂ​രി​ൽ സ​മാ​ധാ​നം നി​ല​നി​ൽ​ക്കു​ന്നു​വെ​ങ്കി​ൽ, എ​​​െൻറ പൊ​ലീ​സു​കാ​രാ, ഇ​വി​ടു​ത്തെ ഡി​വൈ.​എ​സ് പി​യോ​ടും സി.​ഐ​യോ​ടും പ​റ​യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു, അ​തി​വി​ടു​ത്തെ ആ​ർ.​എ​സ്.​എ​സും ഭാ​ര​തീ​യ ജ​ന​താ​പാ​ർ​ട്ടി​യും ന​ൽ​കി​യ ഔ​ദാ​ര്യം ഒ​ന്നു​കൊ​ണ്ടു മാ​ത്ര​മാ​ണ്’ എ​ന്ന ആ​മു​ഖ​ത്തോ​ടെ​യാ​ണ്​ സു​രേ​ഷ്​ സം​സാ​രി​ച്ചു​തു​ട​ങ്ങി​യ​ത്. ആ ​ഔ​ദാ​ര്യം എ​ന്നാ​ണോ ആ​ർ.​എ​സ്.​എ​സ് അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്, അ​ന്ന് പൊ​ലീ​സ്​ പി​ടി​ച്ചാ​ൽ പി​ടി​കി​ട്ടാ​ത്ത​വി​ധ​ത്തി​ൽ നേ​താ​ക്ക​ന്മാ​രെ​യും പ്ര​വ​ർ​ത്ത​ക​ന്മാ​രെ​യും തൊ​ട്ട ക​ര​ങ്ങ​ളും ത​ല​ക​ളും തേ​ടി​യു​ള്ള മു​ന്നേ​റ്റ​മു​ണ്ടാ​ക​ു​െ​മ​ന്നും അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ്​ ന​ൽ​കി.

ആ ​മു​ന്നേ​റ്റ​ത്തെ ത​ട​യാ​ൻ സാ​ധി​ക്കി​െ​ല്ല​ന്നും അ​ദ്ദേ​ഹം വ്യ​ക്​​ത​മാ​ക്കി. സു​രേ​ഷി​​​െൻറ പ്ര​സം​ഗ​ത്തി​നെ​തി​രെ വ്യാ​പ​ക​പ്ര​തി​ഷേ​ധ​മാ​ണ്​ ഉ​യ​ർ​ന്നി​ട്ടു​ള്ള​ത്.
എ​ന്നാ​ൽ, കേ​സെ​ടു​ക്ക​ത്ത​ക്ക​ത​ര​ത്തി​ൽ ത​​​െൻറ പ്ര​സം​ഗ​ത്തി​ൽ ഒ​ന്നു​മി​ല്ലെ​ന്നും ജി​ല്ല​യി​ൽ നി​ര​ന്ത​രം ബി.​െ​ജ.​പി-​ആ​ർ.​എ​സ്.​എ​സ്​ പ്ര​വ​ർ​ത്ത​ക​ർ​ക്ക്​ നേ​രെ സി.​പി.​എം ന​ട​ത്തി​വ​രു​ന്ന ആ​ക്ര​മ​ണ​ത്തി​നെ​തി​രെ സാ​ധാ​ര​ണ​പ്ര​വ​ർ​ത്ത​ക​നി​ൽ നി​ന്നു​ണ്ടാ​കു​ന്ന പ്ര​തി​ക​ര​ണം മാ​ത്ര​മാ​ണ്​ ഉ​ണ്ടാ​യ​തെ​ന്നും സു​രേ​ഷ്​ ‘മാ​ധ്യ​മ’​ത്തോ​ട്​ പ്ര​തി​ക​രി​ച്ചു.

 

Tags:    
News Summary - police register case against bjp leader

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.