കോട്ടയം: വ്യാഴാഴ്ച ചേരുന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിനുശേഷം വൈകാതെ സേനയിൽ സമഗ്ര അഴിച്ചുപണിക്ക് ആഭ്യന്തര വകുപ്പ് ഒരുങ്ങുന്നു. ഇക്കുറി സേനയുടെ എല്ലാ തലത്തിലും അഴിച്ചുപണി നടത്താനാണ് തീരുമാനം. ഇൻറലിജൻസ്, വിജിലൻസ്, ക്രൈംബ്രാഞ്ച് അടക്കം ഉന്നത ഉദ്യോഗസ്ഥർക്കും സ്ഥാനചലനം ഉണ്ടാകും. അപ്രധാന വകുപ്പുകളിൽ ഇരിക്കുന്ന പ്രമുഖരെ ക്രമസമാധന പാലനത്തിലേക്ക് കൊണ്ടുവരാനും നീക്കമുണ്ട്. മേഖല എ.ഡി.ജി.പിമാർ മുതൽ എസ്.പിമാർവരെ ഉള്ളവർക്കും ഏതാനും ഡിവൈ.എസ്.പിമാർക്കും സ്ഥാനചലനം ഉണ്ടാകുമെന്നാണ് വിവരം. കശ്മീർ സംഭവത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് നടന്ന ഹർത്താലും അക്രമസംഭവങ്ങളും വരാപ്പുഴ ലോക്കപ്പ് മരണമടക്കം സമീപകാല സംഭവവികാസങ്ങളും സേനക്ക് നാണക്കേടുണ്ടാക്കിയെന്ന വിലയിരുത്തലിെൻറ അടിസ്ഥാനത്തിലാണ് അഴിച്ചുപണി.
ഇതുസംബന്ധിച്ച നടപടി ആഭ്യന്തരവകുപ്പിൽ പൂർത്തിയായിട്ടുണ്ട്. വ്യാഴാഴ്ച നടക്കുന്ന യോഗത്തെ അതിഗൗരവമായാണ് ആഭ്യന്തരവകുപ്പ് കാണുന്നത്. സമീപകാലത്ത് പൊലീസിനെതിരെ ഉയർന്ന മുഴുവൻ ആരോപണങ്ങളും ചർച്ചചെയ്യും. വിശദ ചർച്ചയും ഗുണകരമായ നിർദേശങ്ങളും യോഗത്തിൽ ഉണ്ടാകണമെന്ന് മുഖ്യമന്ത്രിയും നിർദേശിച്ചിട്ടുണ്ട്. സേനക്ക് നഷ്ടമായ ആത്മാഭിമാനം തിരികെക്കൊണ്ടുവരാനുള്ള നടപടി യോഗത്തിൽ ഉണ്ടാകുമെന്നും ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കി. എസ്.പിമാർക്കെതിരെ ഉയർന്ന ആരോപണങ്ങൾ വിശദചർച്ചക്ക് വിധേയമാക്കും. സംസ്ഥാനത്ത് നടക്കുന്ന ലോക്കപ്പ് മരണങ്ങളും പൊലീസ് അതിക്രമങ്ങളും വാഹനപരിശോധനകളും പരിധിവിെട്ടന്നും നിരവധി തവണ നേരിട്ടും സർക്കുലർ മുഖേനയും ഇതിനെതിരെ ശബ്ദിച്ചിട്ടും മേധാവിയെേപാലും നോക്കുകുത്തിയാക്കുന്ന പ്രവൃത്തികൾ പൊലീസിെൻറ ഭാഗത്തുനിന്ന് ഉണ്ടായെന്നുമുള്ള പരാതി ഡി.ജി.പിക്കുണ്ട്. ഉന്നത ഉദ്യോഗസ്ഥർക്കും ഇതേ നിലപാടാണ്.
പൊലീസ് ഉപദേഷ്ടാവിനെതിരെ സേനയിൽനിന്ന് ആക്ഷേപമുണ്ട്. മികച്ച രീതിയിൽ പ്രവർത്തിച്ചിരുന്ന പല വകുപ്പുകളിലും നടത്തിയ ഇളക്കിപ്രതിഷ്ഠ പരാജയമായെന്ന വിലയിരുത്തലും ഉന്നത ഉദ്യോഗസ്ഥർക്കുണ്ട്. ആറേഴ് ജില്ലകളിലെ പൊലീസ് മേധാവികളുടെ പ്രവർത്തനങ്ങളിലെ വീഴ്ചകളും ചർച്ചയാകും. പലർക്കുമെതിരെ പൊലീസ് ഇൻറലിജൻസ് വിഭാഗത്തിെൻറ മോശപ്പെട്ട റിപ്പോർട്ടുകളുമുണ്ട്. അതിക്രമങ്ങളും ലോക്കപ്പ് മർദനങ്ങളും കൈകാര്യം ചെയ്യുന്നതിൽ എസ്.പിമാർ ഗുരുതര വീഴ്ചവരുത്തിയെന്നാണ് ഇൻറലിജൻസ് റിപ്പോർട്ട്. പൊലീസിന് നിരന്തരം വീഴ്ചപറ്റുന്നു. ദേശീയപാത സ്ഥലം ഏറ്റെടുക്കലടക്കം വിഷയങ്ങളിൽ പൊലീസ് ഇടപെടൽ ജനങ്ങളുടെ പ്രതിഷേധം വിളിച്ചുവരുത്തിയെന്നും വിഷയം ഇലക്കും മുള്ളിനും കേടില്ലാതെ കൈകാര്യം ചെയ്യുന്നതിൽ മുതിർന്ന ഉദ്യോഗസ്ഥർ പരാജയമായെന്നും വിലയിരുത്തലുണ്ട്.
അനുകൂലിച്ചും പ്രതികൂലിച്ചും ഉന്നത ഉദ്യോഗസ്ഥരിൽനിന്ന് അഭിപ്രായം ഉയർന്നതും ചർച്ചയാകും. ഇത്തരം വിഷയങ്ങളിൽ പൊലീസ് ഇടപെടൽ എവിടെവരെയാകാമെന്നും പ്രഖ്യാപനമുണ്ടാകും. ഇൻറലിജൻസ് സംവിധാനം തീർത്തും പരാജയമാണെന്നാണ് പൊതുവിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.