കൂടത്തായി: പ്രാദേശിക ലീഗ് നേതാവിന്‍റെ വീട്ടിലും മകന്‍റെ കടയിലും പരിശോധന നടത്തി

താമരശ്ശേരി: കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് പ്രാദേശിക ലീഗ് നേതാവ് വി.കെ. ഇമ്പിച്ചിമോയിയുടെ വീട്ടില്‍ അന്വേഷണ സംഘം റെയ്ഡ് നടത്തി. ഞായറാഴ്ച ഉച്ചക്ക് 12.30ഓടെയാണ് ജോളിയുടെ അയല്‍ക്കാരനും മുസ്​ലിം ലീഗ് കൂടത്തായി യൂനിറ്റ് പ്രസിഡൻറുമായ ഇമ്പിച്ചി മോയിയുടെ വീട്ടില്‍ പൊലീസ് റെയ്ഡ് ആരംഭിച്ചത്. റെയ്ഡ് ഒരുമണിക്കൂറോളം നീണ്ടു. ക്രൈംബ്രാഞ്ച് ഡിവൈ.എസ.്പി ഹരിദാസി​​െൻറ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ കൊടുവള്ളി, കൊയിലാണ്ടി സി.ഐമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഉണ്ടായിരുന്നു. വീട്ടില്‍ നടന്ന റെയ്ഡില്‍ ഭൂനികുതി അടച്ച രസീതോ മറ്റു നിർണായക രേഖകളോ ഒന്നും തന്നെ പൊലീസിന് കണ്ടെത്താനായില്ല. എന്നാല്‍, കൂടത്തായി അങ്ങാടിയിലെ മക​​െൻറ കടയില്‍ നടത്തിയ റെയ്ഡില്‍ ജോളിയുടെ പേരിലുള്ള റേഷന്‍കാര്‍ഡ് കണ്ടെടുത്തു.

ത​​െൻറ വീട്ടില്‍നടന്ന പരിശോധനയില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഒന്നും തന്നെ ക​െണ്ടത്താനായില്ലെന്ന്​ ഇമ്പിച്ചി മോയി പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥരോട് താന്‍തന്നെ പറഞ്ഞതു പ്രകാരമാണ് കടതുറന്ന് റേഷന്‍കാര്‍ഡ് കൈമാറിയതെന്നും അദ്ദേഹം പറഞ്ഞു. മക​​െൻറ കടയുടെ തൊട്ടടുത്തമുറിയായ റേഷന്‍കടയില്‍നിന്ന് ജോളിയുടെ മകനാണ് റേഷന്‍സാധനങ്ങള്‍ വാങ്ങാനെത്തുന്നതെന്നും അങ്ങനെയാണ് കടയില്‍ കാര്‍ഡ് സൂക്ഷിച്ചതെന്നും ഇമ്പിച്ചിമോയി പറഞ്ഞു.

പൊലീസ് പിടിയിലാവുന്നതിനു മുമ്പ് ജോളി പലതവണ ഇമ്പിച്ചിമോയിയെ ഫോണില്‍ വിളിച്ചിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കൂടാതെ ജോളിയില്‍നിന്നു 50,000 രൂപ താന്‍ കടം വാങ്ങിയതായും ജോളിയുടെ ഭൂമിയുടെ നികുതി അടക്കാന്‍ ശ്രമിച്ചിരുന്നതായും ഇമ്പിച്ചി മോയി പറഞ്ഞിരുന്നു. ഇതി​​െൻറ അടിസ്ഥാനത്തിലായിരുന്നു ലീഗ് നേതാവി​​െൻറ വീട്ടില്‍ പൊലീസ് റെയ്ഡ് നടത്തിയത്. കേസുമായി ബന്ധമുള്ള മറ്റുള്ളവരുടേയും വീടുകളില്‍ വരും ദിവസങ്ങളില്‍ സമാന രീതിയില്‍ റെയ്ഡ് ഉണ്ടാവാനും സാധ്യതയുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Full View
Tags:    
News Summary - police raid muslim league leader house koodathai murder case-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.