Posted On
date_range Updated On
date_range ദിലീപിനെ ഒന്നാം പ്രതിയാക്കാനുള്ള നീക്കം പാളി
അങ്കമാലി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ ഒന്നാംപ്രതിയാക്കി കുറ്റപത്രം സമർപ്പിക്കാനുള്ള അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രമം പാളി. കുറ്റപത്രം സമർപ്പിക്കാൻ കാലതാമസം നേരിട്ടതും ഇക്കാരണത്താലാണെന്നാണ് സൂചന. ദിലീപിനെ മുഖ്യപ്രതിയാക്കി കുറ്റപത്രം കോടതിയിലെത്തിയാൽ കേസിെൻറ ഗതിയും പൊരുളും പൊളിയുമെന്ന നിയമോപദേശം ലഭിച്ചതോടെയാണ് കൂടിയാലോചനകൾക്കൊടുവിൽ എട്ടാം പ്രതിയാക്കി ബുധനാഴ്ച കുറ്റപത്രം സമർപ്പിച്ചത്. ഗുഢാലോചനക്കുറ്റവുമായി ബന്ധപ്പെട്ട് പൾസർ സുനിക്കും കൂട്ടാളികൾക്കും മേൽ ചുമത്തിയിരിക്കുന്ന വകുപ്പുകളും ദിലീപിനെതിരെ ചുമത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.